1470-490

വിരമിച്ച മാതൃകാ അദ്ധ്യാപികയ്ക്ക് കോൺഗ്രസ്സ് കൂട്ടായ്മയിൽ സ്നേഹാദരം

ഗുരുവായൂർ: മുപ്പത്തിയഞ്ച് വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഗുരുവായൂർ ഗവ. യു.പി. സ്കൂളിൽ നിന്ന് വിരമിച്ച പ്രധാന അദ്ധ്യാപികയും, സംസ്ഥാന സർക്കാരിന്റെ മുൻമാതൃകാ അദ്ധ്യാപക പുരസ്ക്കാര ജേതാവുമായ പി.ഇ.ലതിക ടീച്ചർക്ക് കോൺഗ്രസ്സ് കൂട്ടായ്മയിൽ സ്നേഹാദരം നൽകി.109 – മത് ബൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട്
കോങ്ങാട്ടിൽ വിശ്വനാഥമേനോന്റെ അധ്യക്ഷതയിൽ ചേർന്ന സമാദരണ സദസ്സ് മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ബാലൻ വാറണാട്ട് ഉൽഘാടനം ചെയ്തു. മണ്ഡലം ട്രഷറർ അരവിന്ദൻ കോങ്ങാട്ടിൽ ഉപഹാരം നൽകി. എ.എം. ജവഹർ മധുരം വിതരണം ചെയ്തു. അഷറഫ് കൊളാടി, എ.വി.ഗോപാലകൃഷ്ണൻ എന്നിവർ ആശംസകൾനേർന്ന് സംസാരിച്ചു. ലതിക ടീച്ചർ സ്നേഹാദരത്തിന് മറുപടി നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689