1470-490

ബാലുശ്ശേരി ടൗൺ വികസനം ഉടൻ പൂർത്തീകരിക്കണം: ബി.ജെ.പി

ബാലുശ്ശേരി: ബാലുശ്ശേരി ടൗൺ കേന്ദ്രീകരിച്ചുള്ള നവീകരണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിച്ച് ജനങ്ങളെ ബുദ്ധിമുട്ടിൽ നിന്നും രക്ഷിക്കണമെന്ന് ബി.ജെ.പി.ബാലുശ്ശേരി നിയോജക മണ്ഡലം സമിതി ആവശ്യപ്പെട്ടു. വ്യാപാരികൾക്കും, ബസ് യാത്രക്കാർക്കും വളരെ പ്രയാസമാണ് ഈ അനാസ്ഥ മൂലമുണ്ടാവുന്നത്. ബസ്സുകൾക്ക് ബസ് സ്റ്റാൻറിൽ കയറാൻ സാധിക്കാത്ത രീതിയിലാണ് ഇപ്പോഴുള്ളത്. കോവിഡിന്റെ പ്രതിസന്ധികളിൽ നിന്നും ഇപ്പോൾ മാത്രമാണ് വ്യാപാരികൾക്ക് ആശ്വാസം. പക്ഷെ ഇഴഞ്ഞു നീങ്ങുന്ന റോഡ് പണി മൂലം ടൗണിലെ വ്യാപാരികൾ പ്രയാസം അനുഭവിക്കുകയാണ്. അധികാരികൾ കണ്ണു തുറക്കാത്ത പക്ഷം ബി.ജെ.പി.ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോവുമെന്നും യോഗം മുന്നറിയിപ്പ് നൽകി. യോഗത്തിൽ പ്രസിഡന്റ് ബബീഷ് ഉണ്ണികുളം അധ്യക്ഷത വഹിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879