1470-490

വീട്ടിലിരുന്ന് പഠിക്കാൻ എ.ഐ.എസ്.എഫ് ടി.വി. എത്തിച്ചു നൽകി.

നരിപ്പറ്റ, പയ്യക്കണ്ടിയിലെ സ്വന്തം വീട്ടിലിരുന്നിനി എട്ടാം ക്ലാസുകരി ചേച്ചി ദേവപ്രിയക്കൊപ്പം ദേവദർശിന് മൂന്നാം ക്ലാസിലെ പാഠങ്ങൾ ഓൺലൈനായി കണ്ടും കേട്ടും പഠിക്കാം..
ഓൺലൈൻ പഠന സൗകര്യമില്ലാത്തവർക്കായി സൗകര്യങ്ങളെത്തിക്കാൻ എ.ഐ.എസ് എഫ് നാദാപുരം മണ്ഡലം കമ്മറ്റി തുടങ്ങി വച്ച ക്യാമ്പയിനൂലൂടെയാണ്
പയ്യക്കണ്ടി കോളനിയിലെ സുരേഷിൻ്റ വീട്ടിൽ ടി.വി. എത്തിച്ചു നൽകിയത്.
സി.പി.ഐ. നാദാപുരം മണ്ഡലം സെക്രട്ടറി പി.ഗവാസ് ടെലിവിഷൻ കൈമാറി.
എ.ഐ.എസ്. എഫ് ജില്ലാ പ്രസിഡൻ്റ് അശ്വിൻ മനോജ്, വൈശാഖ് കല്ലാച്ചി, ആനന്ദ് എസ്.പി നിവേദ് ബാലകൃഷ്ണൻ, റീജ അനിൽ ,ബാബു കല്ലങ്കോട്, പി. രജീഷ്, അജിത എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879