1470-490

മനേക ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കും – എസ്.ഡി.പി.ഐ

മലപ്പുറം: മനേക ഗാന്ധിയുടെ പ്രസ്താവന നിരുത്തരവാദപരവും പദവിക്ക് നിരക്കാത്തതുമാണെന്നും ജില്ലയെ ഒന്നടങ്കം അപമാനിച്ച മനേക ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് സി.പി.എ ലത്തീഫ് പറഞ്ഞു. കാലങ്ങളായി സംഘ് പരിവാര്‍ ശക്തികള്‍ മലപ്പുറം ജില്ലയെ അപകരീര്‍ത്തിപ്പെടുത്താന്‍ നടത്തിക്കൊണ്ടിരിക്കുന്ന ഗൂഢശ്രമങ്ങളുടെ പിന്തുടര്‍ച്ചയാണ് മനേക ഗാന്ധിയുടെ ഈ പ്രസ്താവന.

വസ്തുതകള്‍ക്ക് നിരക്കാത്തതും യാതൊരുവിദ അടിസ്ഥാനവുമില്ലാത്ത നുണക്കഥകള്‍ പറഞ്ഞ് മലപ്പുറം ജില്ലയിലെ ഒരു ജനവിഭാഗത്തെ മൊത്തം അപകീര്‍ത്തിപ്പെടുത്താനും ഭിന്നിപ്പിക്കാനുമാണ് മനേക ഗാന്ധി ശ്രമിക്കുന്നത്. ഇത് സംഘ് പരിവാര്‍ അജണ്ടയുടെ ഭാഗമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവത്യാഗം ചെയ്യികയും മതസൗഹാര്‍ദത്തിന് പേര് കേള്‍ക്കുകയും ചെയ്ത ജില്ലയണ് മലപ്പുറം.. ഈ സംഭവം നടന്നത് മലപ്പുറം ജില്ലയിലല്ല. ഇനി ജില്ലയിലാണെങ്കില്‍ തന്നെ പ്രത്യേക മതങ്ങള്‍ തമ്മിലുള്ള ധ്രുവീകരണത്തിന് കാരണമാവുന്ന പ്രസ്താവനയാണിത്. ഇത് പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996