1470-490

ജലനിധി കിണർ നിർമ്മാണം; പൊതുജനങ്ങൾ ആശങ്കയിൽ .

സമീപത്തെ പുഴയിൽ തടയണ നിർമ്മിക്കണമെന്ന് .

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം :മൂന്നിയൂർ ഗ്രാമ പഞ്ചായത്തിലെ ജലനിധി കിണർ നിർമ്മാണം ജല ലഭ്യതയിൽ പൊതു ജനങ്ങൾ ആശങ്കയിൽ .സമീപത്തെ പുഴയിൽ തടയണ നിർമ്മിക്കണ മെന്ന ആവശ്യം .മൂന്നിയൂർ ഗ്രാമപഞ്ചായത്തിലെ ജലനിധി പദ്ധതിക്കായി കുണ്ടം കടവിന് സമീപമാണ് കിണർ കുഴിക്കുന്നത് . പഞ്ചായത്തിലെ 23 വാർഡുകളിലെ 5400 കുടുംബങ്ങൾക്ക് ഒരു ദിവസം ഇടവിട്ട് 25 ലക്ഷം ലിറ്റർ വെള്ളമാണ് ഇവിടെ നിന്ന് ജലനിധി ക്കായി പമ്പ് ചെയ്യേണ്ടത് .എന്നാൽ അത്രയും വെള്ളം ഇവിടെ കുഴിക്കുന്ന കിണറിൽ നിന്ന് ലഭിക്കില്ലെന്നും മാത്രമല്ല സമീപവാസികൾക്ക് കുടി വെള്ളം ക്ഷാമം നേരിടുമെന്നുമാണ് നാട്ടുകാരുടെ പരാതി . മാത്രമല്ല ഈ പ്രദേശത്തെ കർഷകർക്കും ജലം ദൗർലഭ്യം നേരിടുന്ന സാഹചര്യമാണ് വരാനിരിക്കുന്നതെന്നും കർഷകരും ആശങ്കയിലാണ് .ഇതിനെ തുടർന്ന് കിണർ നിർമ്മാണം നാട്ടുകാർ തടഞ്ഞിരുന്നു . നേരിയ സംഘർഷത്തിനുമിടയായി . ഇതിനെ തുടർന്ന് പോലീസ് ഇടപെട്ടാണ് പ്രവൃത്തി വീണ്ടും തുടങ്ങാനായത്. .ഒരേ സമയം തുടർച്ചയായി 25 ലക്ഷം ലിറ്റർ വെള്ളം നിർമ്മിക്കുന്ന കിണറിൽ നിന്ന് ലഭിക്കില്ലെന്നും അതെ സമയം സമീപത്തെ പുഴയിൽ’തടയണ കെട്ടിവെള്ളം തടഞ്ഞു നിർത്താനായാൽ ഒരു പരിധി വരെ വെള്ളം ലഭിക്കുമെന്നാണ് സമീപ വാസികൾ വ്യക്തമാക്കിയത് .എന്നാൽ സമീപവാസികളുടെ നിലപാടിനോട് പഞ്ചായത്ത് അധികൃതർ ചെവി കൊണ്ടില്ലെന്നാണ് ആക്ഷേപം. മൂന്നിയൂർ ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ കുടിവെള്ള പദ്ധതി ലക്ഷ്മിട്ട് 2015- ലാണ് ജലനിധി പദ്ധതിതിക്കായി പ്രവർത്തി ആരംഭി ച്ചത് .ഏകദേശം 70% പ്രവൃത്തിയും പൂർത്തീകരിച്ചിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കിയത് . കിണർ, ടാങ്ക് നിർമ്മാണ പ്രവ്യത്തികൾ അന്തിമഘട്ടത്തിലാണ് . .അതെ സമയം കിണർ നിർമ്മിക്കുന്ന തിന് മുമ്പ് സമീപവാസികളുടെ ആശങ്ക ദുരീകരിക്കാനും ജല ലഭ്യത ഉറപ്പു വരുത്താനും അധികൃതർ തയ്യാറായില്ലെന്ന ആക്ഷേപമുണ്ട് .അതെ സമയം കുണ്ടംകടവിന് പുറമെ ജല ലഭ്യതയുള്ള കാര്യാട് കടവിനു് സമീപം മറ്റൊരു കിണർ കൂടി നിർമ്മിച്ച് ജലനിധിക്ക് വെള്ളം ശേഖരിക്കാമെന്ന പൊതു അഭിപ്രായവും പരിഗണിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ഇപ്പോൾ കോടതി സംരക്ഷണയിലാണ് കിണർ നിർമ്മിക്കുന്നതെന്നും ഇതിനെതിരെ കോടതിയിൽ പൊതു പരാതി നൽകുമെന്ന് സമീപ വാസികളുടെ കൂട്ടായ്മ വ്യക്തമാക്കി.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996