1470-490

വിവാഹം: ദേവസ്വം ഫോട്ടോഗ്രാഫർമാരെ മാത്രം നിയോഗിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം

വിവാഹം ഫോട്ടോയെടുക്കാൻ ദേവസ്വം ഫോട്ടോഗ്രാഫർമാരെ മാത്രം നിയോഗിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം

ഗുരുവായൂർ: ക്ഷേത്രസന്നിധിയിൽ നടക്കുന്ന വിവാഹങ്ങൾക്ക് വധുവരന്മാർ കൊണ്ടുവരുന്ന ഫോട്ടോഗ്രാഫര്‍മാരെ വിവാഹചടങ്ങുകള്‍ പകര്‍ത്താന്‍ അനുവദിക്കില്ലെന്ന ദേവസ്വം തീരുമാനത്തിനെതിരെ ഫോട്ടോഗ്രാഫേഴ്‌സ് യൂണിയനുകൾ രംഗത്ത്.

വിവാഹം ഫോട്ടോയെടുക്കാൻ ദേവസ്വം ഫോട്ടോഗ്രാഫർമാരെ മാത്രം നിയോഗിക്കാനുള്ള നിലപാടിൽ പ്രതിഷേധിച്ച് കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്റ് വീഡിയോഗ്രാഫേഴ്‌സ് യൂണിയൻ നിൽപ്പ് സമരം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം അനിൽകിഴൂർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.എ. അബ്ദുൽ നൗഷാദ് അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് ജലീൽ മിറർ, സെക്രട്ടറി രതീഷ് കർമ്മ, സുനിൽ സ്മാർട്ട്, ദിലീപ് ദിയ എന്നിവർ സംസാരിച്ചു. ഫോട്ടോ, വീഡിയോഗ്രാഫർമാരുടെ തൊഴിൽ നഷ്ടപ്പെടുത്തുന്ന നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ.കെ.ബി.മോഹൻദാസിന് നിവേദനവും നൽകി.

തങ്ങളുടെ തൊഴില്‍മേഖലയില്‍ കൈകടത്താന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്നും ഇത് വന്‍ അഴിമതിക്കുവേണ്ടിയാണെന്നും കേരളാ പ്രൊഫഷണല്‍ വീഡിയോഗ്രാഫേഴ്സ് ആന്റ് ഫോട്ടോഗ്രാഫേഴ്സ് യൂണിയന്‍ (പി.വി.പി.യു) സംസ്ഥാന പ്രസിഡന്റ് സുധാകരന്‍ ചക്കരപ്പാടം പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689