1470-490

വില്ലേജ് ഓഫീസ് കെട്ടിടത്തിന് 57 ലക്ഷത്തിൻ്റെ ഭരണാനുമതി

വേലായുധൻ പി മൂന്നിയൂർ

തേത്തിപ്പലം: തേഞ്ഞിപ്പലം വില്ലേജ് ഓഫീസ് കെട്ടിട നിർമാണത്തിന് 57 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. സംസ്ഥാന സർക്കാറിൻ്റെ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന റീബിൾഡ് കേരള ഇനീഷിയേറ്റീവ് വഴി യാണ് 57 ലക്ഷം രൂപ വകയിരുത്തിയതെന്ന് എംഎ എ പി അബ്ദുൾ ഹമീദ് അറിയിച്ചു. വിവിധ വകുപ്പുകൾക്ക് കീഴിൽ മ
ണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ മാസ്റ്റർ പ്ലാൻ മുഖ്യമന്ത്രിക്കും ധനകാര്യ വകുപ്പ് മന്ത്രിക്കും മറ്റു വകുപ്പ് മന്ത്രിമാർക്കും എം എൽ എ സമർപ്പിച്ചു. .അതേസമയം പൊതുമരാമത്ത് വകുപ്പിൻ്റെ കൂട്ടുമൂച്ചി-ഇരുമ്പോത്തിങ്ങൽ – അത്താണിക്കൽ റോഡിലെ ഇരുമ്പോത്തിങ്ങൽ പാലവും വള്ളിക്കുന്ന് ടിപ്പു സുൽത്താൻ റോഡിലെ പരപ്പാൽ ബീച്ച് റോഡിൻ്റെ പാർശ്വഭിത്തിയും അപകട ഭീഷണിയിലാണെന്നും ഇവകൾ റീബിൾഡ് കേരളയിൽ ഉൾപ്പെടുത്തി ആവശ്യമായ ഫണ്ട് വകയിരുത്തണമെന്നും ആവശ്യപ്പെട്ട പ്രൊപ്പോസൽ സർക്കാറിൻ്റെ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689