1470-490

തൃശൂരിൽ നാല് പേർക്ക് കൂടി കോവിഡ്

ജില്ലയിൽ നാല് പേർക്ക് കൂടി കോവിഡ് ;
13154 പേർ നിരീക്ഷണത്തിൽ

ജില്ലയിൽ നാലുപേർക്കു കൂടി ബുധനാഴ്ച കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. മൂന്നു പേർ വിദേശത്തുനിന്ന് എത്തിയ പുരുഷന്മാരാണ്. ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ സ്ത്രീക്കും രോഗം സ്ഥിരീകരിച്ചു. മെയ് 23 ന് മസ്‌കറ്റിൽ നിന്ന് തിരിച്ചെത്തിയ കരിക്കാട് സ്വദേശി (54), ബഹ്റൈനിൽ നിന്ന് 26 ന് തിരിച്ചെത്തിയ ഗണേശമംഗലം സ്വദേശി (51), കുവൈറ്റിൽ നിന്ന് 26 ന് തിരിച്ചെത്തിയ കരുവന്നൂർ സ്വദേശി (36), ഡൽഹിയിൽ നിന്ന് 17 ന് തിരിച്ചെത്തിയ കല്ലൂർ സ്വദേശിനി (34) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. 53 പേരാണ് ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 8 പേർ മറ്റു ജില്ലകളിൽ ആശുപത്രിയിൽ കഴിയുന്നുണ്ട്. ഒരാൾ രോഗമുക്തനായി. ഇതുവരെ ആകെ ജില്ലയിൽ 82 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

വീടുകളിൽ 13069 പേരും ആശുപത്രികളിൽ 85 പേരും ഉൾപ്പെടെ ആകെ 13154 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ബുധനാഴ്ച 6 പേരെ ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 6 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടികയിൽ 853 പേരെയാണ് പുതുതായി ചേർത്തിട്ടുള്ളത്. 520 പേരെയാണ് നിരീക്ഷണ കാലഘട്ടം പൂർത്തീകരിച്ചതിനെത്തുടർന്നു പട്ടികയിൽ നിന്നും വിടുതൽ ചെയ്തിട്ടുള്ളത്.
ബുധനാഴ്ച 167 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതുവരെ ആകെ 3030 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചിട്ടുള്ളത്. ഇതിൽ 2438 സാമ്പിളുകളുടെ പരിശോധനാ ഫലം വന്നിട്ടുണ്ട്. ഇനി 592 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കുവാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉള്ളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള 976 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനക്ക് അയച്ചിട്ടുണ്ട്.
ബുധനാഴ്ച 353 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലിലേക്ക് വന്നിട്ടുള്ളത്. ഇതുവരെ ആകെ 31169 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലിലേക്ക് വന്നിട്ടുള്ളത്. 139 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
ജില്ലയിൽ യാത്രക്കാരുമായി വന്ന 8 അന്തർ സംസ്ഥാന വാഹനങ്ങൾ 41 യാത്രക്കാരെ തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ഇറക്കുകയും അവരെ നിർദിഷ്ടപ്രദേശങ്ങളിൽ വീടുകളിലും കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലും ആക്കുകയും ചെയ്തു. ബുധനാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്റുകളിലുമായി 619 പേരെ ആകെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്.
ശക്തൻ മാർക്കറ്റിൽ 378 പേരെയാണ് സ്‌ക്രീൻ ചെയ്തത്. ഡെങ്കിപ്പനി തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പെരിഞ്ഞനം മേഖലയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലാ വെക്റ്റർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689