1470-490

തലശ്ശേരിയിൽ കർഫ്യൂവിന് സമാനം

തലശ്ശേരി: നഗരസഭയിലെ രണ്ട് വാർഡുകളിലെ  ഹോട്സ്പോട്ടും സമീപ പ്രദേശങ്ങളിൽ നിയന്ത്രണം ശക്തമാക്കിയതും കാരണം  മേഖലയിൽ കർഫ്യൂവിന് സമാന അന്തരീക്ഷം.  പരിസരങ്ങളിൽ പൊലിസ് പരിശോധന കർശനമായി തുടരുന്നുണ്ട്. പഴ സ്റ്റാൻഡിലെ അവശ്യ കടകളൊഴിച്ച് എല്ലാ കടകളും അടച്ചിട്ടിരിക്കുകയാണ്. പുതിയ സ്റ്റാൻഡിലെ പച്ചക്കറി മാർക്കറ്റും ഒരറിയിപ്പ് വരെ കഴിഞ്ഞ ദിവസം പൂട്ടിയിരുന്നു.  കഴിഞ്ഞ ദിവസങ്ങളിൽ  നടന്ന പരീക്ഷയെ തുടർന്ന്  അടച്ചിട്ട കടകളും ഹോട്ട്സ്പോട്ടായത് കാരണം അടച്ചിടൽ തുടരുകയാണ്. മട്ടാമ്പ്രം, തലായി വാർഡുകളിലാണ് ഹോട്സ്പോട്ടാക്കിയത്. സമീപ പ്രദേശമായ ധർമ്മടം പഞ്ചായത്തിലും ഹോട്ട്സ്പോട്ടാണ്. യാത്രക്കാരുടെ എണ്ണ കുറവ് കാരണം ബസുകളുടെ ഓട്ടവും കുറവാണ്. ശക്തമായ മഴ കാരണം മണ്ണിടിച്ചൽ ഭീഷണിയും സമീപപ്രദേശവാസികൾ നേരിടുന്നുണ്ട്.

Comments are closed.