1470-490

റെയിൽവേ സ്റ്റേഷനിൽ തെർമൽ ക്യാമറകൾ സ്ഥാപിച്ചു

തൃശൂർ റെയിൽവേ സ്റ്റേഷനിൽ തെർമൽ ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ടി എൻ പ്രതാപൻ എംപി നിർവ്വഹിക്കുന്നു

യാത്രികരുടെ ശരീര ഊഷ്മാവ് അളക്കാൻ തൃശൂർ റെയിൽവേ സ്റ്റേഷനിൽ രണ്ട് തെർമൽ ക്യാമറകൾ സ്ഥാപിച്ചു. ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ടി എൻ പ്രതാപൻ എംപി നിർവ്വഹിച്ചു. പിഡബ്ല്യുഡി ഇലക്ട്രോണിക്സ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 10 ലക്ഷം രൂപ ചെലവിലാണ് രണ്ട് ക്യാമറകൾ സ്ഥാപിച്ചത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ റെയിൽവേ യാത്രികർക്ക് പനിയുണ്ടോ എന്ന് ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ തിരിച്ചറിയുന്നവനാണ് ക്യാമറ. ക്യാമറയ്ക്ക് മുൻപിൽ കൂടി കടന്നുപോകുമ്പോൾ ശരീരോഷ്മാവ് അധികമുണ്ടെങ്കിൽ തിരിച്ചറിയാൻ കഴിയും. റെയിൽവേ സ്റ്റേഷന്റെ രണ്ട് കവാടത്തിലും ക്യാമറകൾ സ്ഥാപിച്ചു.

ഒരേസമയം 30 ഓളം പേരുടെ ശരീര ഊഷ്മാവ് രേഖപ്പെടുത്തി ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നതിൽ കൂടുതൽ ശരീര ഊഷ്മാവുള്ളവർ വരുമ്പോൾ പ്രത്യേക ശബ്ദം വരുന്ന ഉന്നതനിലവാരത്തിലുള്ള ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.

ഈസിഎ പ്രസിഡന്റ് സി വി മധുസൂദനൻ, സംസ്ഥാന സെക്രട്ടറി വിനോദ് ചേലക്കര, റെയിൽവേ സ്റ്റേഷൻ ഡയറക്ടർ പി അജയകുമാർ, സ്റ്റേഷൻ മാനേജർ കെആർ ജയകുമാർ, ചീഫ് കമേഴ്സ്യൽ ഇൻസ്പെക്ടർ പ്രസൂൺ എസ് കുമാർ, പിഡബ്ല്യുഡി ഇലക്ട്രോണിക്സ് അസിസ്റ്റന്റ് എൻജിനീയർ സുനിൽ ഫിലിപ് മാമൻ, ഹെൽത്ത് ഇൻസ്പെക്ടർ പി എസ് അരുൺകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689