1470-490

മണ്ണ് നിറഞ്ഞ ഓട സ്ലാബിട്ട് മൂടുന്നതിനെതിരെ പ്രതിഷേധം

ഹൈസ്കൂൾ റോഡിലെ മണ്ണ് നിറഞ്ഞ ഓവുചാൽ


ബാലുശ്ശേരി: ഹൈസ്കൂൾ റോഡിലെ ഓടയിലെ മണ്ണും ചെളിയും നീക്കം ചെയ്യാതെ സ്ലാബിട്ട് മൂടുന്നതിനെതിരെ പ്രതിഷേധം. അറ്റകുറ്റപണിയുടെ ഭാഗമായി
സ്ലാബിട്ട് മൂടി കൈവരിവയ്ക്കുന്ന പണി നടന്നുകൊണ്ടിരിക്കുകയാണ്. ഹൈസ്കൂൾ റോഡിലെ വള്ളിൽ താഴയുള്ള കമാനത്തിന്നടിയിൽ മണ്ണ് നിറഞ്ഞ് ഒരു തുള്ളി വെള്ളം പോലും കടന്ന്പോ കാത്ത അവസ്ഥയാണ്.മഴ കനക്കുന്നതോടെ ഇവിടെ വെള്ളം കയറി തൊട്ടടുത്ത വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഭീഷണിയാണ്. ഈ കാര്യങ്ങളൊക്കെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും പരിഹാരമായിട്ടില്ല. ഇനിയും അലംഭാവം കാണിക്കുകയാണെങ്കിൽ
ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് സാമൂഹിക പ്രവർത്തകൻ കുന്നോത്ത് മനോജ് അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689