1470-490

കോവിഡ് ”കാവലാൾക്ക് ” ആദരവിന്റെ മധുര സൽക്കാരം

പൊലീസ് സേനക്ക് ബേക്ക് അസോസിയേഷൻ കേരള മധുരമ്പൽക്കാരം നൽകുന്നു

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി: സ്വന്തം ജീവൻ പോലും പരിഗണിക്കാതെ കോവിഡ് പ്രതിരോധ പ്രവർത്തന രംഗത്ത് കർമ്മനിരതരായ സംസ്ഥാനത്തെ പോലീസ്, ഫയർ ഫോഴ്സ് ജീവനക്കാരെ കേരള ബേക്ക് അസോസിയേഷൻ മധുര സൽക്കാരം നൽകി ആദരിച്ചു. പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി നിയോജക മണ്ഡലം പരിധിയിൽ പെട്ട കൊയിലാണ്ടി സ്റ്റേഷൻ സി.ഐ. ഓഫീസ്, ട്രാഫിക് സ്റ്റേഷൻ, പയ്യോളി പോലീസ് സ്റ്റേഷൻ, ക്രൈം ബ്രാഞ്ച് ഓഫീസ്, ഡോഗ് സ്‌ക്വാഡ് – ബോംബ് സ്‌ക്വാഡ് ഓഫീസ്, കാപ്പാട് പോലീസ് സ്റ്റേഷൻ, കൊയിലാണ്ടി ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിൽ മധുര വിതരണം നടത്തി. പരിപാടിയുടെ മണ്ഡല തല ഉത്ഘാടനം കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കേക്ക് മുറിച്ച് സി.ഐ. കെ.സി. സുഭാഷ് ബാബു നിർവ്വഹിച്ചു . ബേക്ക് ജില്ലാ സെക്രട്ടറി ടി.പി. ഇസ്മായിൽ അധ്യക്ഷനായി. സബ് ഇൻസ്‌പെക്ടർ കെ.കെ.രാജേഷ് കുമാർ, സ്മാർട്ട്‌ ടീം സംസ്ഥാന ഡയറക്ടർ റാഷിക് തൂണേരി, കെ. നാഫി, അൻവർ ഫേമസ്, നിധീഷ് ഷൈനിങ്, ഫിറോസ് ബേക്ക്ഹോം, പി.എം.മനോജ്‌, മനീഷ്, പ്രദീപ്‌ കുമാർ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689