1470-490

വിശപ്പ് ഒരാഘോഷമല്ല: പതിനഞ്ചാം പുലി

സംവിധായകൻ മണികണ്ഠൻ കാലടി

വിശപ്പിനെ ഒരു ആഘോഷം മാത്രമായി കാണുന്ന വരെ ഒരു നിമിഷ നേരം ചിന്തിപ്പിക്കുന്ന ഹ്രസ്വ ചിത്രമാണ് പതിനഞ്ചാം പുലി’  ഒരു സുപ്രഭാതത്തിൽ ഭക്ഷണം പോലും നമുക്ക് കിട്ടാക്കനിയാകുമോ എന്ന ഭീതിയുണ്ടാക്കിയ ഘട്ടമായിരുന്നു കോവിഡ് കാലം’  ‘ഇനിയുള്ള ജീവിതം കോവിഡും ലോക്ക് ഡൗണുമില്ലാതെ മുന്നോട്ടു പോകാൻ കഴിയില്ലെന്ന തിരിച്ചറിവു തന്ന കാലം. കാച്ചിലും ചേമ്പും ചക്കയും ചീരയും മുരിങ്ങയിലയും ഉണ്ണിപ്പിണ്ടിയും വാഴക്കൂമ്പുമെല്ലാം നമ്മുടെ വിഭവങ്ങളായ കാലം’  അവയുടെ രുചികൾ വീണ്ടും നമ്മെ ചിന്തിപ്പിച്ച കാലം. വിശപ്പിനെ കുറിച്ചും വിശപ്പിൻ്റെ രാഷ്ട്രീയത്തെ കുറിച്ചും നാം ഒരു വേളയെങ്കിലും മറക്കാതിരുന്ന കാലം’   പക്ഷേ ഇതേ കാലം തന്നെ നമ്മളിൽ പലർക്കും ആഘോഷം കൂടിയായിരുന്നു’ കൂടിയിരിക്കരുതെന്ന് സർക്കാരും ആരോഗ്യ സംവിധാനങ്ങളും നമ്മെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നപ്പോഴും ചാരായം വാറ്റിയും ബക്കറ്റ് ചിക്കനുണ്ടാക്കിയും ആഘോഷിച്ചു നമ്മിൽ ചിലർ ‘ ഒരു മഹാമാരിയെ കൊണ്ടു പോലും പഠിക്കാത്തവരെ കുത്തിയുണർത്തുന്നതു തന്നെയാണ് മണികൺoൻ കാലടി സംവിധാനം ചെയ്ത പതിനഞ്ചാം പുലിയെന്ന ഹ്രസ്വ ചിത്രം.
മണി കൂടല്ലൂരും അശോകൻ കുറ്റിപ്പുറവുമാണ് അഭിനയിച്ചവർ ‘ കണ്ണൻ അഭിമന്യുവിൻ്റെ ഛായാഗ്രഹണം ചിത്രത്തെ മികവുറ്റതാക്കി’ എം. ആർ. സജീഷ് പശ്ചാത്തല സംഗീതവും അമൃത ‘ പി.ആർ. എഡിറ്റിങ്ങും ‘ ശ്രീയേഷ് എഫക്റ്റ്സും നിർവഹിച്ച ഹ്രസ്വ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കഴിഞ്ഞു’ മണികണ്ഠൻ നേരത്തെ സംവിധാനം ചെയ്ത ചിതയും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു’

ചിത്രം കാണാൻ

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253