1470-490

ഓൺലൈൻ വിദ്യാഭ്യസ സൗകര്യം ഉറപ്പാക്കി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത്

ആധുനിക സംവിധാനത്തോടെ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിൽ സജ്ജമാക്കിയ ഓൺലൈൻ ക്ലാസ് മുറി


അന്തിക്കാട് ബ്ലോക്കിൽ ഓൺലൈൻ സംവിധാനമില്ലാത്ത വിദ്യാർത്ഥികൾക്ക് സഹായവുമായി അന്തിക്കാട് ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസ്. കോവിഡ് പ്രതിരോധനത്തിന്റെ ഭാഗമായി ഈ അധ്യയന വർഷത്തിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് സർക്കാർ തുടക്കം കുറിച്ചതിന്റെ പൂർണഭാഗമാവുകയാണ് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത്. വീടുകളിൽ ഓൺലൈൻ സംവിധാനം ലഭ്യമാകാത്ത വിദ്യാർത്ഥികൾക്കാണ് അന്തിക്കാട് ബ്ലോക്കിന്റെ പെരിങ്ങോട്ടുകരയിലെ ഇൻഫർമേഷൻ സെന്റർ കെട്ടിടത്തിൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസിന് സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഇന്റർനെറ്റ്, വൈഫൈ, കമ്പ്യൂട്ടർ, ലാപ്ടോപ് തുടങ്ങിയവയുടെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് പഠിക്കാം. ക്ലാസ് മുറിയിൽ ഒരേ സമയം സമൂഹിക അകലം പാലിച്ച് 15 കുട്ടികൾക്ക് പഠിക്കുന്നതിന് സൗകര്യമുണ്ട്. ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കിയിട്ടുണ്ട്. രാവിലെ എട്ട് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ക്ലാസ്സുകൾ. ബ്ലോക്ക് സാക്ഷരതാ മിഷൻ പ്രേരക് ഷീലയാണ് വിദ്യാർത്ഥികൾക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകുന്നത്. ഓൺലൈൻ സംവിധാനം ആവശ്യമുള്ള വിദ്യാർത്ഥികൾ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസറുടെ നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം. ഫോൺ നമ്പർ 8281040590.

Comments are closed.