1470-490

കൊയിലാണ്ടിയിൽ ഓൺലൈൻ പഠന സൗകര്യങ്ങൾ ജൂൺ എട്ടിനകം പൂർത്തിയാക്കും

ഓൺലൈൻ പ0ന സൗകര്യം വിപുലമാക്കാൻ കെ.ദാസൻ എം.എൽ.എ വിളിച്ചു ചേർത്ത യോഗം

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടിയിൽ ഓൺലൈൻ പഠന സൗകര്യങ്ങൾ ജൂൺ എട്ടിനകം പൂർത്തിയാക്കും

കൊയിലാണ്ടി: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സ്കൂൾ തുറക്കാൻ വൈകുന്നതിനാൽ ബദൽ താൽക്കാലിക സംവിധാനമെന്ന നിലയിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകളുടെ സൗകര്യം എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമാക്കും. നിയോജക മണ്ഡലം പരിധിയിലുള്ള മുഴുവൻ സ്കൂളുകളിലെയും വിദ്യാർത്ഥികളിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്തവരുടെ ലിസ്റ്റിൽ വിട്ടു പോയവരെ കൂടി കണ്ടെത്തി അവരെ കൂടി ഉൾപ്പെടുത്തി ബദൽ സംവിധാനം ജൂൺ 8 നകം ഒരുക്കാനാണ് തീരുമാനം. കെ.ദാസൻ എം.എൽ.എ നഗരസഭാ ടൗൺ ഹാളിൽ വിളിച്ചു ചേർത്ത ചെയർമാൻമാരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും എ.ഇ.ഒ മാരുടെയും യോഗത്തിലാണ് വിഷയം ചർച്ചച ചെയ്തത്.
ചാനൽ വഴിയും ഓൺലൈൻ വഴിയുമുള്ള പഠന സൗകര്യം ഇല്ലാത്ത കുട്ടികളെ ഇതിനോടകം കണ്ടെത്തി എല്ലായിടത്തും സൗകര്യം ഒരുക്കിത്തുടങ്ങിയിട്ടുണ്ട്. ഇനിയും വിട്ടു പോയവരെ കൂടി കണ്ടെത്താൻ അധ്യാപകർക്ക് നിർദ്ദേശം നൽകും. നാളെയും മറ്റന്നാളുമായി 2 നഗരസഭകളിലും 4 ഗ്രാമപഞ്ചായത്തുകളിലുമായി എ.ഇ.ഒ, ഹെഡ് മാസ്റ്റർമാർ, പി.ടി.എ ഭാരവാഹികൾ എന്നിവരെ ഉൾപ്പെടുത്തി ഇതു സംബന്ധിച്ച യോഗം വിളിച്ചു ചേർക്കും. പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികളുടെ വീടിനടുത്തായി തന്നെ കൂടുതൽ പഠനകേന്ദ്രം സജ്ജമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
യോഗത്തിൽ പയ്യോളി നഗരസഭാ ചെയർപേഴ്സൺ വി.ടി.ഉഷ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ അശോകൻകോട്ട്, ഷീജ പട്ടേരി, കരുണാകരൻ കൂമുള്ളി, രമ ചെറുകുറ്റി, കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സമിതി ചെയർമാൻ കെ.ഷിജു, എ.ഇ.ഒ മാരായ സുധ, രാജീവ് എന്നിവരും ബി.ആർ.സി ചുമതലക്കാരായ ഗിരി, അനുരാജ് എന്നിവരും പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996