1470-490

അന്നശ്രീ ഓൺലൈൻ ഫുഡി ആപ്പുമായി കുടുംബശ്രീ

തൃശൂർ; സംരംഭകരുടെ രുചികരമായ ഭക്ഷണം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി അന്നശ്രീ ഓൺലൈൻ ആപ്പുമായി കുടുംബശ്രീ. ജില്ലയിൽ കോർപ്പറേഷൻ പരിധിയിലാണ് പ്രാരംഭഘട്ടത്തിൽ ഈ ഓൺലൈൻ സേവനം ലഭിക്കുന്നത്. നഗരപരിധിയിലെ മൂന്ന് വിമൻസ് ഫുഡ്കോർട്ടുകളിൽ നിന്നും അടാട്ട് പഞ്ചായത്തിലെ വിമൻസ് ഫുഡ് കോർട്ട്, മെഡിക്കൽ കോളേജ് കഫെ കുടുംബശ്രീ എന്നിവിടങ്ങളിൽ നിന്നുമാണ് കുടുംബശ്രീയുടെ കൈപ്പുണ്യം വീട്ടിലെത്തുക. 40 രൂപയ്ക്ക് ഉച്ചയൂണ്, 70 രൂപയ്ക്ക് മിനി സദ്യയും, കോംബോ മീൽസും മറ്റ് പ്രാദേശിക രുചികളും ഓൺലൈനിലൂടെ ലഭിക്കും. കോവിഡ് പ്രതിരോധിക്കാനാവശ്യമായ ആരോഗ്യകരമായ ഭക്ഷണരീതി പ്രചരിപ്പിക്കുകയാണ് ഇപ്പോൾ ഈ ആപ്പിന്റെ ലക്ഷ്യം. ഇതിനായി കുടുംബശ്രീ സംരംഭകർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. ഓർഡർ ചെയ്യുന്ന ഭക്ഷണം ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിന് കുടുംബശ്രീ അംഗങ്ങളായ പ്രത്യേക പരിശീലനം നേടിയ വനിതകളുണ്ട്.

കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുള്ള യുവശ്രീ സംരംഭവും പരിശീലന സ്ഥാപനവുമായ ഐഫ്രവുമാണ് ഈ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിതരണം, പാക്കിങ്, ഗുണമേന്മ ഉറപ്പു വരുത്തൽ, നിരന്തരമായ പരിശീലനം തുടങ്ങി വിവിധ തൊഴിൽ സാധ്യതകളും ഇതുവഴി ഉറപ്പുവരുത്തുന്നു. സാധാരണക്കാരായ സംരംഭകരുടെ ഉപജീവനം മെച്ചപ്പെടുത്തുകയും പ്രാദേശിക സാമ്പത്തിക വികസന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയുമാണ് ആപ്പിന്റെ ലക്ഷ്യം. ഇതിന് പുറമേ കുടുംബശ്രീയുടെ മറ്റു ചെറുകിട സംരംഭകർ തയ്യാറാക്കുന്ന വിവിധതരം അച്ചാറുകൾ, കറി പൗഡറുകൾ വൈവിധ്യമാർന്ന ഉല്പന്നങ്ങൾ എന്നിവയും ലഭ്യമാകും. ഗൂഗിൾ പ്ലേസ്റ്റോറിൽ https://play.google.com/store/apps/details?id=com.annashree.aifrhm എന്ന ലിങ്കിൽ നിന്ന് ഈ ആപ്പ് ഡൗൺലോഡ് ചെയ്യാം

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069