1470-490

വിദ്യഭ്യാസ കാര്യാലയത്തിന് മുന്നിൽ പ്രതിഷേധ സമരം

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനാകാത്തതിൽ മനം നോന്ത് ദേവിക എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യാനിടയായ സഹചര്യം സൃഷ്ടിച്ച ഓൺലൈൻ ക്ലാസ് മുഴുവൻ വിദ്യാർത്ഥികൾക്കും ക്ലാസിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കുന്നത് വരെ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടും . ഓൺ ലൈൻ ക്ലാസിൽ പങ്കെടുക്കാൻ വേണ്ട സൗകര്യം ഒരുക്കാൻ സർക്കാർ തയാറാകണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മൺഡലം കമ്മറ്റി പരപ്പനങ്ങാടി ഉപജില്ലാ വിദ്യഭ്യാസ കാര്യാലയത്തിന് മുന്നിൽ പ്രതിഷേധ സമരം സംഘടീപ്പിച്ചു. സമരം മൺഡലം കോൺഗ്രസ് പ്രസിഡന്റ് പിഒ സലം ഉൽഘാടനം ചെയ്തു. മൺഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സുധീഷ് പാലശേരി അധ്യക്ഷം വഹിച്ചു. കെപി ഷാജഹാൻ, പി മുഹമ്മദ് കോയ, എം വി സഹദ്, അഭിൻകൃഷ്ണ, ഫൈസൽ പാലത്തിങ്ങൽ, രാജേഷ് ലക്ഷ്മി, ബിപി മിക്ദാദ്എന്നിവർ പ്രസംഗിച്ചു.

Comments are closed.