മുൻസിപ്പൽ കോൺഗ്രസ് കമ്മറ്റി സായാഹ്ന ധർണ നടത്തി.
കരന്റ് ചാർജ് അമിത ബിൽ ഈടാക്കുന്ന കെ എസ് ഇ ബിയുടെ നടപടിയിൽ പ്രതിഷേധിച്ച് പരപ്പനങ്ങാടി മുൻസിപ്പൽ കോൺഗ്രസ് കമ്മറ്റി പരപ്പനങ്ങാടി കെ എസ് ഇ ബി ഓഫീസിന് മുന്നിൽ സായാഹ്ന ധർണ നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ പി ഹംസക്കോയ ഉൽഘാടനം ചെയ്തു. പി ഒ സലാം അധ്യക്ഷ്യം വഹിച്ചു. സി ബാലഗോപാൽ, കെപി ഷാജഹാൻ, സുധീഷ് പാലശേരി, പി മുഹമ്മദ് കോയ , ഒ രാമകൃഷ്ണൻ, കെ വി പി ഉണ്ണി എന്നിവർ പ്രസംഗിച്ചു.
Comments are closed.