1470-490

എംഎസ്എഫ് പ്രതിഷേധ സമരം നടത്തി

ഓൺലൈൻ ക്ലാസ്സ്: മുല്ലശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ എംഎസ്എഫ് പ്രതിഷേധ സമരം നടത്തി

പാവറട്ടി: ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ
മുഴുവൻ വിദ്യാർത്ഥികൾക്കും സൗകര്യമൊരുക്കണം എന്നാവശ്യപ്പെട്ട് എംഎസ്എഫ് മണലൂർ നിയോജകമണ്ഡലം കമ്മറ്റി മുല്ലശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി.

യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ എം സനൗഫൽ ഉദ്ഘാടനം ചെയ്തു. ഓൺലൈൻ ക്ലാസുകൾ
എല്ലാവരിലേക്കും എത്തുന്നു എന്ന് ഉറപ്പു വരുത്തുന്നതിനാണ് സർക്കാർ ആദ്യ പരിഗണന നൽകേണണ്ടതെന്ന് സമരം ഉദ്ഘാടനം ചെയ്ത് സനൗഫൽ പറഞ്ഞു.

ഉള്ളവനും ഇല്ലാത്തവനും എന്ന രണ്ട് തരം വിദ്യാർത്ഥികളെ സൃഷ്ടിക്കരുത്. തീരുമാനങ്ങൾ എടുക്കുമ്പോൾ സമൂഹത്തിലെ ഏറ്റവും ദുർബലരെ എങ്ങനെ ബാധിക്കുമെന്ന് സർക്കാർ ഇനിയെങ്കിലും ആലോചിക്കണം. എല്ലാവർക്കും ക്ലാസിൽ കയറാനുള്ള ഭൗതിക സാഹചര്യം ഒരുക്കേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണെന്നും സനൗഫൽ പറഞ്ഞു.

എംഎസ്എഫ് നിയോജകമണ്ഡലം പ്രസിഡണ്ട് ഫർഹാൻ പാടൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി എ സൽമാൻ, മണ്ഡലം ജനറൽ സെക്രട്ടറി ആർ.എച്ച് ഹാഷിം, സി യു സഫ്‌വാൻ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253