1470-490

എംപീസ് ഹരിതം പദ്ധതിയ്ക്ക് തുടക്കം

തൈകളും വളവും നൽകി എംപീസ് ഹരിതം പദ്ധതിയ്ക്ക്
പൂക്കോട് തുടക്കം

എംപീസ് ഹരിതം പദ്ധതിയുടെ പൂക്കോട് മണ്ഡലതല ഉദ്ഘാടനം നടന്നു. തൃശൂർ പാർലമെന്റ് മണ്ഡലത്തെ സ്വയം പര്യാപ്ത കാർഷിക മേഖലയാക്കുന്നതിന് ടി. എൻ പ്രതാപൻ എം.പി നടപ്പിലാക്കുന്ന പദ്ധതിയാണ് എംപീസ് ഹരിതം പദ്ധതി. പേരകം സെന്റ്. മേരീസ് ദേവാലയത്തിൽ പള്ളി വികാരി റവ. ഫാ. പ്രിൻസ് ചിരിയങ്കണ്ടത്തിന് തൈകളും വളവും നൽകി ടി. എൻ പ്രതാപൻ എം.പി പദ്ധതി ഉദ്ഘാടനം ചെയ്തു. കെ. വി. ദാസൻ, ഒ. കെ. ആർ. മണികണ്ഠൻ, കൗൺസിലർ ആന്റോ തോമസ്, സാബു ചൊവല്ലൂർ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253