1470-490

മോഹനൻ മാഷ് ഇന്നു മുതൽ ഹെഡ് മാഷ്

സി.പി.ഷനോജ്

പഴയന്നൂർ: ഗവ.ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ചരിത്രത്തിലേക്ക് അന്ധതയെന്ന ഇരുട്ടിനെ അറിവിൻ്റെ വെളിച്ചമാക്കി പരിമിതികളെ വകവയ്ക്കാതെ മോഹനൻ മാഷ് ഇന്നു മുതൽ പഴയന്നൂർ ഗവ.ഹയർ സെക്കൻ്റ്റി സ്കൂളിൻ്റെ പടി കയറുന്നത് ഹെഡ് മാഷായിട്ടാണ്. കേരളത്തിൽ തന്നെ ഈ നേട്ടം കൈവരിക്കുന്ന അപൂർവ്വം പ്രധാനഅധ്യാപകരുടെ ഇടയിലേക്ക് ചരിത്ര പുരുഷനായി പഴയന്നൂരിൻ്റ സ്വന്തം മോഹനൻ മാഷ്.
22 വർഷമായി പഴയന്നൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ അധ്യാപകനാണ് വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട കുന്നത്തറ അയ്യൻകുളങ്ങര വീട്ടിൽ മോഹനൻ മാഷ്. മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിൻ്റെ അവാർഡ് നേടിയിട്ടുണ്ട്. അധ്യായനമില്ലാത്ത സമയത്തും തിരക്കിലായിരിക്കും മാഷ്. ഗവ. ജോലിയെന്ന ലക്ഷ്യം നേടാനായി പരിശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ പി എസ് സി കോച്ചിങ്ങ്, സ്കൂൾ അവധികാലത്ത് ഗവ. നടത്തുന്ന അധ്യാപകർക്കുള്ള ട്രെയിനിംങ്ങ് ക്യാമ്പുകളിലെത്തി ക്ലാസ്സുകൾ എടുക്കുന്നതും പതിവാണ്. സൗമ്യനായ മോഹനൻ മാഷ് അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും, രക്ഷകർത്താക്കളുടെയും മാതൃക പുരുഷനാണ്. പഴയന്നൂർ പഞ്ചായത്തിലെ വെന്നൂരിൽ നിന്ന് അധ്യാപകനായി പഴയന്നൂർ സ്കൂളിലെത്തിയതോടെ കുന്നത്തറയിലാക്കി താമസം. നൂറു കണക്കിന് ശിഷ്യഗണങ്ങളുള്ളതാണ് ജീവിതത്തിലെ എറ്റവും വലിയ സമ്പത്ത് രമ്യയാണ് ഭാര്യ.മക്കൾ ഹിമമോഹൻ, ഹരികൃഷ്ണൻ.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253