1470-490

‘എല്ലാ സത്യങ്ങളും പറയണം എന്നില്ല പറയുന്നത് സത്യമായിരിക്കണം’

‘എല്ലാ സത്യങ്ങളും പറയണം എന്നില്ല പറയുന്നത് സത്യമായിരിക്കണം’
എന്ന മാധ്യമ പ്രവർത്തനത്തിന്റെ ബാലപാഠം പോലും അറിയാത്ത ചില ഓൺലൈൻ മാധ്യമങ്ങൾ കഴിഞ്ഞ കുറച്ചു കാലമായി ഇല്ലാത്ത കഥകൾ കൊണ്ടു പുകമറ സൃഷ്ടിച്ച് ചിലരെ ബലിയാടാക്കാൻ ശ്രമിക്കുന്നു.

പക്ഷേ ഇതൊന്നും അറിയാത്ത പാവങ്ങൾ അതിന് വാർത്ത പ്രാധാന്യം നൽകുന്നു.

കേരളത്തിന്റെ അഭിമാനവും നെന്മാറ യുടെ അഹങ്കാരവുമായ മങ്ങാട്ട് സഹോദരൻമാരെ കുറിച്ച് ഉള്ള വാർത്തകളെ കുറിച്ചാണ് പറഞ്ഞത്…
വഴിയിൽ പോകുന്നവന്റെ വായിൽ പോലും കോലിട്ട് കുത്തി വർത്തമാനം പറയിപ്പിക്കുന്ന മാധ്യമ പ്രവർത്തനത്തിന്റെ കാലത്ത് ജോലി നഷ്ടപ്പെട്ട ആയിരങ്ങളുടെ കഥകൾ പറഞ്ഞപ്പോൾ എന്തേ… ‘ഒരാളുടെ പോലും സ്റ്റേറ്റ്മെന്റ് ചേർത്തില്ല’… എന്നത് തന്നെ ഉഡായിപ്പ് വാർത്തകളാണ് ഇവയെന്ന് മനസ്സിലാക്കി തരുന്നതാണ്…
എന്തു കിട്ടിയാലും ഷെയർ ചെയ്യാൻ തയ്യാറാവുന്ന മലയാളി യുടെ സ്വഭാവം മുതലെടുത്ത് നടത്തുന്ന മാധ്യമ പ്രവർത്തനമാണ് ഇത്തരം ഓൺലൈൻ മാധ്യമങ്ങൾക്ക് വളമേകുന്നത്.
നമ്മൾ പലരും നിരുപദ്രവമെന്ന് കരുതുന്ന ഇത്തരം ഷെയർ ശൈലി ആണ് അവരെ വീണ്ടും വീണ്ടും ഇത്തരം വാർത്തകൾ സൃഷ്ടിക്കുവാൻ പ്രേരണ നൽകുന്നതും…
ഷെയർ എന്നതിന് പകരം ഡിലീറ്റ് ചെയ്തു നോക്കൂ… ഇത്തരം വാർത്തകൾ പിന്നീട് സൃഷ്ടിക്കില്ല….
ഒരു പാട് മലയാളികൾക്ക് ജോലി നൽകാനും സ്വന്തം നാട്ടിൽ ഒരു ആതുരാലയം നിർമ്മിക്കുന്നതിനും തയ്യാറായ അവരോട് നന്ദി പറയേണ്ട നാം അറിയാതെ പോലും ഇത്തരം “ഷെയർ” വഴി ചെയ്യുന്നത് അപരാധമാണ്…
വന്ദിച്ചില്ലെങ്കിൽ പോലും നിന്ദിക്കാതിരിക്കാൻ നമുക്ക് ശീലിക്കാം…
ഇന്ത്യയിലെ ഏതെങ്കിലും മെട്രോ നഗരങ്ങളിൽ… അല്ലെങ്കിൽ കേരളത്തിലെ തന്നെ ഏതെങ്കിലും വലിയ ടൗണിൽ പണി കഴിപ്പിച്ചു ലാഭം കൊയ്യാം എന്ന് പ്രതീക്ഷിക്കാതെ നെന്മാറ യില് തന്നെ ഇങ്ങനെ ഒരു ആശുപത്രി നിർമ്മിച്ചത് വഴി അവർ ചെയ്ത സേവനം വിലമതിക്കാനാവാത്ത ഒന്നാണ്…
നല്ലൊരു ചികിത്സ തേടി അന്യ സംസ്ഥാനത്തും അതിർത്തി ജില്ലകളിലും പോയിരുന്ന ജനങ്ങൾക്ക് നൽകിയ സൗഭാഗ്യം ആണ് ഈ ആതുരാലയം.
അസൂയ കൊണ്ട് അപവാദം പ്രചരിപ്പിക്കുന്ന മലയാളി യുടെ ടിപ്പിക്കൽ ശൈലി ഉള്ള ചിലർ ഈ അവസരം മുതലെടുത്ത് നടത്തുന്ന പ്രവർത്തനങ്ങൾ പോലും അങ്ങേയറ്റം വൃത്തികെട്ട പരിപാടിയാണെന്ന് പറയാതെ വയ്യ….
ഒരു മാധ്യമ പ്രവർത്തകനെന്ന നിലയിലും… നെന്മാറക്കാരൻ എന്നതിനാലും ഇങ്ങനെ എങ്കിലും. പ്രതികരിക്കേണ്ടത് അനിവാര്യമാണ് എന്നത് കൊണ്ടാണ് ഇത്രയും പറഞ്ഞത്…..

രാജീവ് മേനോൻ,
നെമ്മാറ

people’s Roar എന്ന കോളം വിവിധ വിഷയങ്ങളിൽ പൊതു ജനങ്ങൾക്ക് പ്രതികരിക്കാനുള്ള താണ്’ ഈ അഭിപ്രായ പ്രകടനങ്ങൾ Meddling Media യുടേതല്ല. വ്യക്തികളുടെ കാഴ്ചപ്പാടുകൾ മാത്രമാണ്

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253