1470-490

മഹിളാ മോർച്ച പ്രതിഷേധിച്ചു

ഓൺലൈൻ വിദ്യാഭ്യാസത്തിന് ആവശ്യമായ സംവിധാനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് മഹിളാമേർച്ചയുടെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ നടന്ന പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈനി ജോഷി ഉദ്ഘാടനം ചെയ്യുന്നു.

ബാലുശ്ശേരി: ഓൺലൈൻ വിദ്യാഭ്യാസത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ മനംനൊന്ത് വളാഞ്ചേരിയിൽ ദേവിക എന്ന ദളിത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബാലുശ്ശേരിയിൽ മഹിള മോർച്ച പ്രവർത്തകർ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
ദേവികയുടെ മരണത്തിനു സംസ്ഥാന സർക്കാർ മറുപടി പറയുക, ഓൺലൈൻ വിദ്യാഭ്യാസത്തിന് ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ പ്രതിഷേധ
പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ്ഷൈനിജോഷി ഉദ്ഘാടനം ചെയ്തു. ഷിജിന, വത്സല കൃഷ്ണൻ, വൃന്ദ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206