1470-490

വിമാന കമ്പനികൾ ടിക്കറ്റ് ചാർജ് റീഫണ്ട് തരുന്നില്ല: കെടിടിസി

വിമാന കമ്പനികളുടെ നിരുത്തരവാദ പ്രവർത്തനം മൂലം കേരളത്തിലെ ചെറുകിട ട്രാവൽ ഏജൻ്റുമാരും ടൂർ ഓപ്പറേറ്റർമാരും വലയുകയാണെന്ന് കേരളൈറ്റ്സ് ട്രാവൽസ് ആൻഡ് ടൂർസ് കൺസോർഷ്യം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൊറോണ കാലത്ത് വിമാന കമ്പനികൾ സ്വമേധയാ റദ്ദാക്കുന്ന സർവീസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകുന്നില്ല. പല അഭ്യന്തര- രാജ്യാന്തര വിമാനങ്ങളും യാതൊരു മുന്നറിയിപ്പുമില്ലാതെ റദ്ദാക്കുകയാണ് ക്യാൻസൽ ചെയ്യുന്ന ടിക്കറ്റുകളുടെ പണം റീഫണ്ട് നൽകാതെ ക്രെഡിറ്റ് ഷെല്ലിൽ ഉൾപ്പെടുത്തുകയാണ് വൻകിട ട്രാവൽ ഏജൻ്റുമാരും ചെയ്യുന്നത് ‘ ടിക്കറ്റ് റീഫണ്ട് വൻകിട ട്രാവൽ ഏജൻ്റ് മാരുടെ പോർട്ടലിൽ എത്തിയിട്ടുണ്ടെങ്കിലും ഇവർ ഇതു യാത്രക്കാർക്ക് നൽകുന്നില്ല’ ഇതുമൂലം ചെറുകിട ട്രാവൽ ഏജൻ്റ്മാർ പ്രയാസപ്പെടുകയാണ്. യാത്രക്കാർ വിശ്വസിച്ച് ചെറുകിട ട്രാവൽ ഏജൻ്റ് മാർക്കാണ് ടിക്കറ്റ് ചാർജ് നൽകുന്നത് ‘ ഇവരാകട്ടെ വൻകിട ട്രാവൽ ഏജൻ്റ് മാരുടെ പോർട്ടലിലൂടെയാണ് ബുക്ക് ചെയ്യുന്നത് ‘ ഈ ടിക്കറ്റുകളുടെ പണം വിമാന കമ്പനികൾ നൽകായാലും വൻകിട ട്രാവൽ ഉടമകൾ പിടിച്ചു വയ്ക്കുകയാണ്. കെടി ടിസി സംസ്ഥാന പ്രസിഡൻ്റ് മനോജ് എം വിജയൻ, സെക്രട്ടറി മെബിൻ റോയ്, ട്രഷറർ ഡെന്നി ജോസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996