1470-490

കൊയിലാണ്ടി – കാപ്പാട് തീരദേശ റോഡ് യാത്രാ യോഗ്യമാക്കി

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി: കൊയിലാണ്ടി -കാപ്പാട് തീരദേശ പാതയിലെ തകർന്ന് കിടന്ന ഭാഗങ്ങൾ ടാർ ചെയ്ത് നവീകരിച്ചു.കാപ്പാട് മുതൽ കൊയിലാണ്ടി ഹാർബർ വരെയുള്ള തീരദേശ റോഡിൽ പൊയിൽക്കാവ് മുതൽ കാപ്പാട് വരെ റോഡ് പൊളിഞ്ഞ് യാത്ര ദുഷ്കരമായിരുന്നു. കൊയിലാണ്ടിയിലും മറ്റും ഗതാഗതകുരുക്കുണ്ടാവുമ്പോൾ വാഹനങ്ങൾ തീരദേശ റോഡ് വഴിയാണ് തിരിച്ചുവിട്ടിരുന്നത്. എന്നാൽ പൊയിൽക്കാവ് മുതൽ ഒരു കിലോമീറ്ററിലധികം റോഡ് ഭാഗങ്ങൾ കടൽക്ഷോഭത്തിൽപ്പെട്ട് തകരുകയായിരുന്നു.ഇതോടെ യാത്ര ദുഷ്കരമായി. ഒരു കോടിയിലധികം വരുന്ന കേന്ദ്രഫണ്ടുപയോഗിച്ചാണ് റോഡ് ടാർ ചെയ്ത് യാത്രാ യോഗ്യമാക്കിത്.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253