1470-490

കോട്ടൂർ സ്കൂളിൽ സ്മാർട്ട് ബെല്ലിന് തുടക്കമായി.

കേട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ “സ്മാർട്ട് ബെല്ല് “ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി. 

ഓൺ ലൈൻ പഠന പരിപാടിയുമായി കോട്ടൂർ സ്കൂൾ

കോട്ടക്കൽ: കോവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തിൽ കോട്ടൂർ എ കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി, ഹൈസ്ക്കൂൾ, യു പി വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന പരിപാടികൾക്ക് തുടക്കം കുറിച്ചു.പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ ഉദ്ഘാടനം ചെയ്തു. “സ്മാർട്ട് ബെല്ല് ” എന്ന പേരിൽ അധ്യാപകരുടെ ഓൺലൈൻ ക്ലാസ് കുട്ടികൾക്ക് വാട്ട്സ് അപ്പ് ബ്രോഡ്കാസ്റ്റ് വഴി അധ്യാപകരുടെ നേതൃത്വത്തിൽ വീഡിയോ ഷൂട്ടും, എഡിറ്റ് ചെയ്ത് വിദ്യാർത്ഥികൾക്ക് അയക്കുന്നത്. എല്ലാ വിദ്യാർത്ഥികൾക്കും ക്ലാസ് ലഭ്യമാക്കുന്ന  രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സാങ്കേതിക മികവിന്റെ പുതിയ ക്ലാസ് റൂം കാര്യക്ഷമമായന്നതിലുള്ള കഠിന പരിശ്രമത്തിലും ആവേശത്തിലുമാണ് അധ്യാപകർ.ഗൂഗിൾ മീറ്റ് വഴി ലൈവ് ക്ലാസും നടക്കുന്നുണ്ട്. ഗൂഗിൾ ഷീറ്റ് വഴി ചേദ്യാവലിയും, വർക്ക് ഷീറ്റും വിദ്യാർത്ഥികൾക്ക് വേണ്ടി അധ്യാപകർ തയ്യാറാക്കുന്നു. ഇത്തരത്തിലുള്ള ക്ലാസുകൾ കൊണ്ട് അധ്യാപക വിദ്യാർത്ഥി സംവേദിക്കാൻ സാധിക്കുന്നു. അധ്യാപകരായ കെ നികേഷ്, വി സഈദ്, ഗഫൂർ മാഷ് എന്നിവരാണ് നേതൃത്വം നൽകുന്നത്.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879