അന്താരാഷ്ട്ര സൈക്കിൾ ദിനത്തിൽ കൗൺസിലറെ ആദരിച്ച് ഗുരുവായൂർ നഗരസഭ

ദിവസവും മുനിസിപ്പാലിറ്റിയിലേക്ക് സൈക്കിളിൽ വരുന്ന കൗൺസിലർ അനിൽകുമാറിനെ ആദരിച്ച് ഗുരുവായൂർ നഗരസഭ അന്താരാഷ്ട്ര സൈക്കിൾ ദിനം ആചരിച്ചു. കഴിഞ്ഞ 40 വർഷമായി അനിലിന്റെ യാത്രകൾ മുഴുവൻ സൈക്കിളിലായിരുന്നു. ഗുരുവായൂർ ദേവസ്വം ജീവനക്കാരനായി വിരമിച്ച അനിൽ കഴിഞ്ഞ അഞ്ച് വർഷത്തോളമായി ഗുരുവായൂർ നഗരസഭയിലെ പതിനഞ്ചാം വാർഡ് കൗൺസിലറാണ്. ടൂവീലർ ലൈസൻസ് ഉണ്ടെങ്കിലും നഗരസഭയിലേക്കുള്ള യാത്രകളും സൈക്കിളിൽ തന്നെയാണ്.
ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ എം. രതിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. ചടങ്ങിൽ വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ നിർമ്മല കേരളൻ, റ്റി. എസ്. ഷെനിൽ, ഷൈലജ ദേവൻ, സെക്രട്ടറി ശ്രീകാന്ത് കൗൺസിലർമാരായ ആന്റോ തോമസ്, സുനിത അരവിന്ദൻ, സുഷ ബാബു, പ്രിയ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.

Comments are closed.