1470-490

കനത്ത മഴ; നഗര സൗന്ദര്യവൽക്കരണം പാളി

കൊയിലാണ്ടി നഗരത്തിൽ കനത്ത മഴയെ തുടർന്ന് ഓവുചാലിന്റെ പണി നിലച്ചപ്പോൾ

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി: സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി പുതുക്കി പണിയുന്ന കൊയിലാണ്ടി നരത്തിലെ ഓവ് ചാലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കനത്ത മഴ വിനയാകുന്നു. ഓവ് ചാലിനായി കീറിയ വലിയ ചാലിൽ വെള്ളം കെട്ടി നിൽക്കുകയാണിപ്പോൾ. ഇതു കാരണം ഓവ് ചാലിന്റെ അടി ഭാഗവും വശങ്ങളും കോൺക്രീറ്റ് ചെയ്യാൻ കഴിയാതെ തൊഴിലാളികൾ കുഴങ്ങുന്നു. മിക്ക കടകളുടെയും ഓരത്തു കുടിയാണ് ഓവ് ചാൽ നിർമ്മിക്കാനായി ചാലുകൾ കീറിയത്. ഇത് കടകളുടെ സുരക്ഷിതത്വത്തെയും ബാധിച്ചിരിക്കുകയാണ്. നഗരത്തിലെ കടകളിലേറെയും പഴയതും ഇടിഞ്ഞു പൊളിഞ്ഞു വീഴാറായതുമാണ്. അടിഭാഗത്തെ മണ്ണ് ഇളകിയാൽ കെട്ടിട്ടത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാവും. അതിനാൽ ഓവ് ചാൽ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുകയാണ് വേണ്ടത്.
ഓവ് ചാൽ നിർമിച്ച് അതിന് മുകളിൽ നടപ്പാതയ്ക്കായി സ്ലാബ് പണിയണം. സ്ലാബിന് മുകളിൽ ടൈൽ വിരിക്കുകയും കൈവരി നിർമ്മിക്കുകയും ചെയ്യാനാണ് ഉദ്ദേശ്യം. മൂന്ന് കോടി രൂപ ചെലവിലാണ് നഗര സൗന്ദര്യവൽക്കരണ പദ്ധതി നടപ്പിലാക്കുന്നത്.
നഗരത്തിൽ പണി നടക്കുന്നതു കാരണം ദേശീയ പാതയിൽ രൂക്ഷമായ ഗതാഗത സ്തംഭനമാണ് അനുഭവപ്പെടുന്നത്. ദേശീയ പാതയിൽ വാഹനങ്ങളുടെ നീണ്ട നിര തന്നെ പ്രത്യക്ഷപ്പെടുന്നു. മഴയില്ലെങ്കിൽ പണി വേഗത്തിൽ പൂർത്തിയാക്കുമെന്ന് നഗരസഭ ചെയർമാൻ കെ. സത്യൻ പറഞ്ഞു. എന്നാൽ മഴക്കാലത്ത് പണി നടത്തുന്നതിൽ ജനങ്ങളും വ്യാപാരികളും പ്രതിഷേധത്തിലാണ്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689