1470-490

ഇന്നും കനത്ത മഴ

സംസ്ഥാനത്ത്‌ തെക്കുപടിഞ്ഞാറൻ കാലവർഷം കനത്തു. ചൊവ്വാഴ്‌ച വ്യാപകമായി മഴ ലഭിച്ചു. ബുധനാഴ്‌ച കോഴിക്കോട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 11 മുതൽ 20 സെന്റീമീറ്റർ വരെ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത വേണം. ഓറഞ്ച് അലർട്ട്‌ പ്രഖ്യാപിച്ച ജില്ലകളിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്കുതലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിക്കാനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

മഴ തുടരുന്നതിനാൽ ബുധനാഴ്‌ച എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലും വ്യാഴാഴ്‌ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും വെള്ളിയാഴ്‌ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്‌. നിസർഗ ചുഴലിക്കാറ്റ്‌ കാരണം അറബിക്കടൽ അതിപ്രക്ഷുബ്ധമായതിനാൽ കേരള തീരത്തുള്ള മൽസ്യബന്ധനത്തിന് നിരോധനം തുടരുകയാണ്.

ചൊവ്വാഴ്‌ച ഏറ്റവും കൂടുതൽ മഴ ലഭിച്ചത്‌ വടകരയിലാണ്‌. 19 സെന്റീമീറ്റർ. തിരുവനന്തപുരത്ത്‌ 13 സെന്റീമീറ്റർ മഴ ലഭിച്ചു. ഹോസ്‌ദുർഗിൽ ഏഴും തളിപ്പറമ്പിൽ 8.2 ഉം കണ്ണൂരിൽ 12 ഉം കാഞ്ഞിരപ്പള്ളിയിൽ 4.5 ഉം തൊടുപുഴയിൽ 5.4 ഉം കോന്നിയിൽ 4.1 ഉം സെന്റീമീറ്റർ മഴ രേഖപ്പടുത്തി.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253