1470-490

എയർ ഏഷ്യയും വൻകിട ട്രാവൽ ഏജൻസികളും യാത്രക്കാരെ വഞ്ചിക്കുന്നു

അൽഹിന്ദ്, റിയ തുടങ്ങിയ ടൂർ ഓപ്പറേറ്റർമാരാണ് ജനങ്ങളുടെ ടിക്കറ്റ് തുക തടഞ്ഞു വയ്ക്കുന്നത് ‘

തിരൂർ: വിമാന കമ്പനികളും വൻകിട ടൂർ ഓപ്പറേറ്റർമാരും യാത്രക്കാരെ വഞ്ചിക്കുന്നതായി പരാതി. എയർ ഏഷ്യ പോലുള്ള വിമാന കമ്പനികളും അൽഹിന്ദ്, റിയ തുടങ്ങിയ ടൂർ ഓപ്പറേറ്റർമാരുമാണ് ജനങ്ങളുടെ ടിക്കറ്റ് തുക തടഞ്ഞു വയ്ക്കുന്നത് ‘
നിരുത്തരവാദ പ്രവർത്തനം മൂലം കേരളത്തിലെ ചെറുകിട ട്രാവൽ ഏജൻ്റുമാരും ടൂർ ഓപ്പറേറ്റർമാരും വലയുന്നു’ കൊറോണ കാലത്ത് വിമാന കമ്പനികൾ സ്വമേധയാ റദ്ദാക്കുന്ന സർവീസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകുന്നില്ലെന്നാണ് ആക്ഷേപം. പല അഭ്യന്തര- രാജ്യാന്തര വിമാനങ്ങളും യാതൊരു മുന്നറിയിപ്പുമില്ലാതെ റദ്ദാക്കുകയാണെന്ന് കേരളൈറ്റ്സ് ട്രാവൽസ് ആൻഡ് ടൂർസ് കൺസോർഷ്യം ഭാരവാഹികൾ പറയുന്നു’ ക്യാൻസൽ ചെയ്യുന്ന ടിക്കറ്റുകളുടെ പണം റീഫണ്ട് നൽകാതെ ക്രെഡിറ്റ് ഷെല്ലിൽ ഉൾപ്പെടുത്തുകയാണ് വൻകിട ട്രാവൽ ഏജൻ്റുമാരും ചെയ്യുന്നത് ‘ ടിക്കറ്റ് റീഫണ്ട് വൻകിട ട്രാവൽ ഏജൻ്റ് മാരുടെ പോർട്ടലിൽ എത്തിയിട്ടുണ്ടെങ്കിലും ഇവർ ഇതു യാത്രക്കാർക്ക് നൽകുന്നില്ല’ ഇതുമൂലം ചെറുകിട ട്രാവൽ ഏജൻ്റ്മാർ പ്രയാസപ്പെടുകയാണ്.

യാത്രക്കാർ വിശ്വസിച്ച് ചെറുകിട ട്രാവൽ ഏജൻ്റ് മാർക്കാണ് ടിക്കറ്റ് ചാർജ് നൽകുന്നത് ‘ ഇവരാകട്ടെ വൻകിട ട്രാവൽ ഏജൻ്റ് മാരുടെ പോർട്ടലിലൂടെയാണ് ബുക്ക് ചെയ്യുന്നത് ‘ ഈ ടിക്കറ്റുകളുടെ പണം വിമാന കമ്പനികൾ നൽകിയാലും വൻകിട ട്രാവൽ ഉടമകൾ പിടിച്ചു വയ്ക്കുകയാണ്. അൽ ഹിന്ദ്, റിയ തുടങ്ങിയ വൻ കമ്പനികളാണ് ഇത്തരത്തിൽ യാത്രക്കാരുടെ ടിക്കറ്റ് തുക പിടിച്ചു വയ്ക്കുന്നത് ‘ ഇൻഡിഗോ, അൽജസീറ പോലുള്ള കമ്പനികൾ ടിക്കറ്റ് റീഫണ്ട് ചെയ്തിട്ടും തുക യാത്രക്കാരിൽ എത്തുന്നില്ല’ അതേ സമയം എയർ ഏഷ്യ പോലുള്ള വിമാന കമ്പനികൾ എഴുനൂറോളം ദിവസം ക്രഡിറ്റ് ഷെൽ ടോക്കൺ നൽകുകയാണ് ചെയ്യുന്നത് ‘ ഇതു മൂലം ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പടെയുള്ള സാധാരണക്കാരാണ് വലയുന്നത്. ക്രെഡിറ്റ് ഷെൽ എന്നാൽ മറ്റൊരു ദിവസത്തേക്ക് യാത്ര ചെയ്യാനുള്ള സൗകര്യം നൽകലാണ് ‘ എന്നാൽ പിന്നീട് യാത്ര ചെയ്യാൻ ബുക്ക് ചെയ്യുമ്പോൾ ഇരട്ടിയിലേറെ പണം വേണം’ യാത്ര ചെയ്യാത്തവർക്ക് പണം നഷ്ടപ്പെടുകയും ചെയ്യുന്നു’ വൻകിട ട്രാവൽ ഏജൻ്റുമാരുടെ ചൂഷണം തടയാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് കെടി ടിസി സംസ്ഥാന പ്രസിഡൻ്റ് മനോജ് എം വിജയൻ മെഡ്ലിങ്ങ് മീഡിയയോട് പറഞ്ഞു ‘

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996