1470-490

സമഗ്ര കുടി വെള്ള പദ്ധതി ഉടൻ നടപ്പിലാക്കണം – എൽ ഡി എഫ്

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: : പെരുവള്ളൂർ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് നിർദ്ദേശിച്ച സമഗ്ര കുടിവെള്ള പദ്ധതിക്കുള്ള നടപടികൾ ഊർജ്ജിതമാക്കണമെന്ന് പെരുവള്ളൂർ പഞ്ചായത്ത് എൽ ഡി എഫ് കമ്മറ്റി ആവശ്യപ്പെട്ടു.
നാളിതുവരെ ലീഗ് എം എൽ എ മാർ മാത്രം പ്രതിനിധാനം ചെയ്ത തിരൂരങ്ങാടി – വള്ളിക്കുന്ന് മണ്ഡല പരിധിയിൽ പെട്ടതാണ് പെരുവള്ളൂർ പഞ്ചായത്ത്. മലപ്പുറം ജില്ലയിലെ ഏറ്റവും കൂടുതൽ ജല ക്ഷാമം അനുഭവിക്കുന്ന പഞ്ചായത്ത് എന്ന മഹൽ “സ്ഥാനം” പെരുവള്ളൂർ പഞ്ചായത്തിന് നേടിത്തന്നതാണ് നാളിതുവരെ പഞ്ചായത്ത് ഭരിച്ച ലീഗ് ഭരണ സമിതികളുടെ പ്രധാന നേട്ടം. 1984ൽ മൂന്നിയൂർ, തേഞ്ഞിപ്പലം ചേലേമ്പ്ര പഞ്ചായത്തുകളുമായി ലിങ്ക് ചെയ്ത് പെരുവള്ളൂർ പഞ്ചായത്തിൽ തുടക്കം കുറിച്ച കുടിവെള്ള പദ്ധതി കാലാ കാലങ്ങളിൽ പഞ്ചായത്ത് ഭരിക്കുകയും മണ്ഡലത്തെ പ്രതിനിധാനം ചെയ്യുകയും ചെയ്തവരുടെ പിടിപ്പു കേട് മൂലം ഇതു വരെ ലക്ഷ്യം കണ്ടില്ല.

പെരുവള്ളൂർ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിന് വേണ്ടി പെരുവള്ളൂർ പഞ്ചായത്ത് എൽ ഡി എഫ് നേതാക്കൾ 2016ൽ കേരള വാട്ടർ അതോറിറ്റിയുടെ എ ഇ മുതൽ എം ഡി വരെയുള്ള വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥരുമായി പല വട്ടം നിവേദനങ്ങളും ചർച്ചകളും കൂടിക്കാഴ്ച്ചകളും നടത്തിയിരുന്നു ‘
ഇതിനെ തുടർന്ന് ആദ്യ ഘട്ടം എന്ന നിലക്ക് പാറക്കടവ് മുതൽ ചേളാരി ജല സംസ്കരണ പ്ലാന്റ് വരെയുള്ള കേടായ പമ്പിംഗ് മെയിൻ മാറ്റി സ്ഥാപിക്കുന്നതിന് ഉദ്യോഗസ്ഥ തലത്തിൽ പ്രൊജക്റ്റ്‌ റിപ്പോർട്ട് തയ്യാറാക്കി സർക്കാറിലേക്ക് സമർപ്പിച്ചു. പിന്നീട് എൽ ഡി എഫ് നേതാക്കൾ തിരുവനന്തപുരത്ത് പോയി മന്ത്രിമാരായ മാത്യു ടി തോമസ്, ഡോ. ടി എം തോമസ് ഐസക് എന്നിവർക്ക് നിവേദനം നൽകി . ഇതിന്റെ അടിസ്ഥാനത്തിൽ 2017 ലെ ബജറ്റിൽ 10 കോടി രൂപ പമ്പിംഗ് മെയിൻ മാറ്റുന്നതിനായി സർക്കാർ വകയിരുത്തുകയുണ്ടായി.
പമ്പിംഗ് മെയിൻ മാറ്റുന്ന മുറക്ക് ചേളാരി പ്ലാന്റിന്റെ കപ്പാസിറ്റി നേരത്തെ യുണ്ടായിരുന്ന 14 എംഎൽടി യിൽ നിന്ന് 40 എംഎൽ ടി ആയി ഉയർത്താനും പമ്പിംഗ് മെയിൻ നീട്ടി പഞ്ചായത്തിലുടനീളം വിതരണ ശ്ര്യംഗലക്കും ആവശ്യമുള്ള സ്ഥലങ്ങളിൽ വാട്ടർ ടാങ്കും നിർമ്മിക്കുന്നതിനും ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതയായ് പഞ്ചായത്ത് എൽ ഡി എഫ് നേതാക്കൾ വ്യക്തമാക്കി . എന്നാൽ
ഇതിലേക്കായി 9 എം എൽ ടി കപ്പാസിറ്റിയുള്ള ഒരു വാട്ടർ ടാങ്ക് പറമ്പിൽപീടിക പരിസരത്ത് ആവശ്യമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി . പറമ്പിൽ പീടിക ഹെൽത്ത് സബ് സെന്ററിന്റെ അധീനതയിലുള്ള 22 സെന്റ് ഭൂമി ഇതിനായി ഉപയോഗിക്കാമെന്ന് പെരുവള്ളൂർ പഞ്ചായത്ത് തീരുമാനവും എടുത്തിട്ടുണ്ട്. മാത്രമല്ല കുന്നത്ത് പറമ്പിൽ ഇപ്പോഴുള്ള 3 എം എൽ ടി കപ്പാസിറ്റിയുള്ള കാലഹരണപ്പെട്ട വാട്ടർ ടാങ്ക് പൊളിച്ച് അവിടെ 7 എംഎൽടി യുടെ ടാങ്ക് പണിയാനും ധാരണയായതായി
എൽഡി എഫ് നേതാക്കൾ .

ഇതിന് ശേഷമാണ് പഞ്ചായത്ത് എൽ ഡി എഫ് മുൻകൈ എടുത്ത് നേടിയെടുത്ത കുടിവെള്ള പദ്ധതി അപ്പാടെ അട്ടിമറിക്കപ്പെട്ടത്. എന്നാൽ ഉപേക്ഷിക്കപ്പെട്ട പദ്ധതിക്കു ബദലായി പുതിയ പദ്ധതി സമർപ്പിക്കാൻ യു ഡി എഫ് വേണ്ടത്ര താത്പര്യം കാണിക്കാത്തതിൽ എൽ സി എഫ് പ്രതിഷേധം രേഖപ്പെടുത്തി.
ചൊക്ലി ഇസ്ഹാഖ് മാസ്റ്റർ അദ്ധ്യക്ഷനായി.
ഇരുമ്പൻ സൈതലവി, ഇ സുലൈമാൻ, കെ കുഞ്ഞിക്കുട്ടൻ, എഞ്ചിനിയർ ടി മൊയ്‌തീൻ കുട്ടി, സി ഡി കൃഷ്ണൻ, പാലപ്പെട്ടി സൈദലവി എന്നിവർ സംസാരിച്ചു.

കുടിവെള്ള പദ്ധതി ചർച്ച നടത്തി

തേഞ്ഞിപ്പലം: പെരുവള്ളൂർ കുടിവെള്ള പദ്ധതി പുനഃസ്ഥാപിക്കുന്നതിനു വേണ്ടിയുള്ള സത്വര നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് പെരുവള്ളൂർ പഞ്ചായത്ത് എൽ ഡി എഫ് പ്രതിനിധികൾ കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായി മലപ്പുറത്ത് കൂടിക്കാഴ്ച്ച നടത്തി .
സൂപ്രണ്ടിംഗ് എഞ്ചിനിയർ പ്രസാദ്, സൂപ്രണ്ടിംഗ് എഞ്ചിനിയറുടെ പി എ യും എക്സികുട്ടീവ് എഞ്ചിനിയറുമായ മുഹമ്മദ് സിദ്ധീഖ്, അസിസ്റ്റന്റ് എക്സിക്യട്ടീവ് എഞ്ചിനിയർ സുന്ദരൻ, അസിസ്റ്റന്റ് എഞ്ചിനിയർ റഷീദ് അലി, പി മുഹമ്മദ്‌ മാസ്റ്റർ, എഞ്ചിനിയർ ടി മൊയ്‌തീൻ കുട്ടി, ചൊക്ലി ഇസ്ഹാഖ് മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879