1470-490

ദേവികയുടെ മരണം സമഗ്ര അന്വേഷണം വേണം പി.ടി.എ

വളാഞ്ചേരി.: ഇരുമ്പിളിയം ഹൈസ്കൂളിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ദേവിക ടി എന്ന വിദ്യാർത്ഥിനിയുടെ ആത്മഹത്യാ മരണത്തെക്കുറിച്ച് പോലീസ് സമഗ്ര അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് ഇരുമ്പിളിയം ഹയർ സെക്കണ്ടറി സ്കൂൾ പിടിഎ & സ്റ്റാഫ് സംയുക്തയോഗം ശക്തമായി ആവശ്യപ്പെട്ടു.. കോവിഡിന്റെ പശ്ചാത്തലത്തിൽ ജൂൺ ഒന്ന് മുതൽ തുടങ്ങുന്ന ഓൺലൈൻ ക്ലാസ്സിന്റെ ലഭ്യതക്കുറവിന്റെ ആശങ്കയിലാകാം ആത്മഹത്യയെന്നാന്ന് പരക്കെ സംസാരം .എന്നാൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർ വ്യക്തമായ ധാരണ നൽകിയതാണ്. കഴിഞ്ഞ വർഷം 8 എഫ് ഡിവിഷനിൽ പഠിച്ചിരുന്ന കുട്ടി പഠനത്തിൽ മികവ് പുലർത്തിയിരുന്നു. ജൂൺ 1 മുതൽ തുടങ്ങാനിരുന്ന ഓൺലൈൻ ക്ലാസ്സുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം ബിആർസി യിൽ നിന്നും ലഭിച്ച നിർദ്ദേശപ്രകാരം സ്കൂളിലെ വിദ്യാർത്ഥികളുടെ ഇന്റർനെറ്റ് കേബിൾ ടിവി സ്മാർട്ട് ഫോൺ തുടങ്ങിയവയെ സംബന്ധിച്ച വിവരം ക്ലാസ്സ് അധ്യാപകർ മുഖേന ശേഖരിച്ചിരുന്നു. സ്കൂളിലെ 25 വിദ്യാർത്ഥികൾക്ക് പ്രസ്തുത സൗകര്യങ്ങൾ ലഭ്യമല്ല എന്ന വിവരം കുട്ടികളുടെ പേര് പഞ്ചായത്ത് വാർഡ് തരം തിരിച്ച് 26/5/2020 ന് ഇമെയിൽ മുഖേന ബി ആർ സി യെ അറിയിച്ചു. പ്രസ്തുത ലിസ്റ്റിൽ 16-ാം സീരിയൽ നമ്പരായി ദേവിക ടി ഉൾപ്പെട്ടിട്ടുണ്ട്. 30/5/2020 നു ചേർന്ന ഇരുമ്പിളിയം പി ഇ സി യോഗത്തിൽ സ്കൂൾ പ്രതിനിധി പങ്കെടുത്ത് ലിസ്റ്റ് ഹാജരാക്കിയിരുന്നു.അതു പ്രകാരം 5/6/2020 ന് സ്കൂൾ പിടിഎ ചേർന്ന് ഒരുസൗകര്യങ്ങളും ഇല്ലാത്ത കുട്ടികൾക്ക് സംവിധാനം ഒരുക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഓരോ ക്ലാസ്സധ്യാപകരും ഓൺലൈൻ സംവിധാനം ഇല്ലാത്തവർക്ക് സൗകര്യം ചെയ്ത് തരുമെന്നുo പാഠഭാഗങ്ങളുടെ പി ഡി എഫ് ഉൾപ്പെടെ നൽകുമെന്നും അറിയിച്ചിട്ടുണ്ട് .19/5/2020 നു് ക്ലാസ്സ് അധ്യാപകൻ ദേവികയെ വിളിച്ച് ഓൺലൈൻ സംവിധാനം ലഭ്യമല്ലെങ്കിൽ സ്കൂളിൽ നിന്നും പരിഹാര നടപടി ഉണ്ടാകുമെന്ന് പ്രത്യേകമായി അറിയിച്ചിരുന്നു. ദേവിക മരണപ്പെട്ട ദിവസം തന്നെ സഹോദരിയുടെ 8-ാം ക്ലാസ്സ് അഡ്മിഷനു വേണ്ടി സ്കൂളിൽ വന്ന പിതാവിനോടും അധ്യാപകർ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിരുന്നു.1/6/2020 ന് ഏകദേശം 6.30ന് ശേഷം ഓൺലൈൻ ക്ലാസ്സിന്റെ ഫീഡ്ബാക്ക് അറിയുന്നതിനായി സ്വന്തം ക്ലാസിലെ കുട്ടികളെ വിളിക്കുന്ന കൂട്ടത്തിൽ ദേവികയുടെ നമ്പരിൽ വിളിച്ചപ്പോൾ ഫോൺ എടുത്ത അമ്മയാണ് മരണവിവരം അറിയിച്ചത് .സ്കൂൾ അധികൃതരും പിടിഎ യും കുട്ടികൾക്കായി സൗകര്യങ്ങൾ ഒരുക്കുന്നതിനിടക്ക് സംഭവിച്ച ഈ മരണത്തിനെക്കുറിച്ചുള്ള ദുരൂഹതകൾ മാറ്റാൻ സമഗ്ര അന്വേഷണം വേണമെന്ന് യോഗം ആവശ്യപ്പെട്ടു.
പി ടി എ പ്രസിഡണ്ട് വിജയൻ വലിയകുന്ന് അധ്യക്ഷം വഹിച്ച യോഗത്തിൽ വൈസ് പ്രസിഡണ്ട് ബാബുരാജ് കെ വി , പ്രിൻസിപ്പാൾ മിനിറാം, ഹെഡ്മിസ്ട്രസ് സജിത, എം ടി എ പ്രസിഡണ്ട് ബേബി, ശിവപ്രകാശ് എസ് ,നിസാമുദ്ദീൻ, സുരേഷ് പൈങ്കണ്ണൂർ, ബിജു എന്നിവർ സംസാരിച്ചു.

Comments are closed.