1470-490

ഡിഗ്രി പ്രോജക്ടുകൾ നാളെ സമർപ്പിക്കണം.

പുത്തനത്താണി.കോഴിക്കോട് സർവകലാശാലയിലെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്ത ബി.എ. പൊളിറ്റിക്കൽ സയൻസ് അവസാന വർഷ
വിദ്യാർത്ഥികൾ എല്ലാവരും അവരുടെ ആറാം സെമസ്റ്റർ പ്രൊജക്റ്റ് വർക്കുകൾ നാളെ സമർപ്പിക്കണം. രാവിലെ പത്ത് മണിക്കും വൈകീട്ട് മൂന്ന് മണിക്കും ഇടയിൽ
പുത്തനത്താണി ഗൈഡ് കോളജിലാണ് പ്രോജെക്ടുകൾ സമർപ്പിക്കേണ്ടത്. ജില്ലയിൽ രജിസ്റ്റർ ചെയ്ത അവസാന വർഷ ബി.എ ചരിത്രം വിദ്യാർത്ഥികൾ (വിദൂര വിദ്യാഭ്യാസം) ജൂൺ 5നാണ് പുത്തനത്താണി ഗൈഡ് കോളേജിലെത്തി പ്രൊജക്റ്റുകൾ സമർപ്പിക്കേണ്ടത്. സർവ്വകലാശാല ഐഡി കാർഡ്, ആറാം സെമസ്റ്റർ ഹാൾ ടിക്കറ്റ്, പ്രൊജക്റ്റ് അക്നോളഡ്‌ജ്‌മെന്റ് സ്ലിപ്പ് എന്നിവയും പ്രൊജക്റ്റ് റിപ്പോർട്ടിന്റെ കൂടെ കൊണ്ട് വരേണ്ടതാണ്. വിദ്യാർത്ഥികൾ കോവിഡ് പ്രതിരോധത്തിനായുള്ള സർക്കാർ നിർദ്ദേശങ്ങൾ പൂർണമായും പാലിച്ചാണ് എത്തേണ്ടത്. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിചും മാത്രമേ വിദ്യാർത്ഥികൾ ഹാജരാകാൻ പാടുള്ളൂ.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996