1470-490

തീരദേശങ്ങളുടെ ആവേശമായി റൈഡേഴ്സ് ക്ലബ്

ശ്രീരഥ് കൃഷ്ണൻ

സൈക്കിൾ റൈഡേഴ്സിന് എന്നും ആവേശമാണ് ബീച്ച് റൈഡേഴ്‌സ് ക്ലബ്‌. ആത്മാർത്ഥവും ക്രിയാത്മവുമായ പ്രവർത്തനമാണ് ഇവരെ തീരദേശ ജനതയുടെ പ്രിയങ്കര ഗ്രൂപ്പാക്കിയത് ‘
‘2017 ൽ ഒരു watsapp കൂട്ടായ്മയിൽ ഉയർന്ന ആശയമാണ് ബീച്ച് റൈഡേഴ്‌സ് ക്ലബ്‌.
സൈക്കിളിങ് പ്രോത്സാഹിപ്പിക്കുകയും അതുവഴി പാരിസ്ഥിതിക സൗഹൃദമായ ഒരു തലമുറയെ വാർത്തെടുക്കാമെന്ന പ്രതീക്ഷയോടെയാണു മാ ണ് ബീച്ച് റൈഡേഴ്‌സ് ക്ലബ്‌  രൂപം കൊള്ളൂന്നത്.  ശാരീരികവും മാനസികവുമായി കൂടി ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിച്ചെടുക്കാൻ ഇത് വഴി സാധിക്കുന്നു എന്ന് ലോക രാജ്യങ്ങൾ തെളിയിച്ചു കഴിഞ്ഞതാണ്. വളർന്നു വരുന്ന പുതു തലമുറയിലേക്ക് ഇത്തരം ആശയങ്ങൾ എത്തിക്കുക എന്നതാണ്  ക്ലബ്ബിന്റെ ഏറ്റവും പ്രധാന ലക്ഷ്യം. ശാരീരികവും മാനസികവും ആയ ആരോഗ്യവും പ്രകൃതി സ്നേഹവുമുള്ള ഒരു തലമുറയെ ഇതിലൂടെ വാർത്തെടുക്കാൻ കഴിയുന്നുവെന്ന് ഭാരവാഹികൾ.
ബൈജു ബാലകൃഷ്ണൻ സ്ഥാപക  പ്രസിഡന്റും ശ്രീ. നജുമുദ്ധീൻ നിലവിലെ സെക്രട്ടറിയും ആയിട്ടുള്ള ഈ ക്ലബ്‌ ഇതിനോടകം നിരവധി പാരിസ്ഥിതിക ബോധവത്കരണ റാലികളും ഇവെന്റുകളും നടത്തിയിട്ടുണ്ട്. സ്‌നേഹതീരത്ത് 2018ൽ സംഘടിപ്പിച്ച ‘Mega Cycling Event’ ൽ  നൂറിൽ പരം റൈഡേഴ്‌സ് ഉൾപ്പെട്ട മെഗാ റാലി നടത്തിയിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689