1470-490

വ്യവസായി കോൺഗ്രസ്സ് ”യാചനാ” സമരം നടത്തി

വ്യാപാരികൾക്ക് കൈത്താങ്ങ് നൽകണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി കോൺഗ്രസ്സ് ”യാചനാ” സമരം നടത്തി

ഗുരുവായൂർ: വ്യാപാരികൾക്ക് കൈത്താങ്ങ് നൽകണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി കോൺഗ്രസ്സ് ”യാചനാ” സമരം നടത്തി. വാടക കെട്ടിടങ്ങളുടെ വാടക ആറുമാസത്തേക്ക് ഒഴിവാക്കുക, ജി.എസ്.ടി. ഉൾപ്പെടെയുള്ള എല്ലാ നികുതികളും, ലൈസൻസ് ഫീകളും ആറുമാസത്തേയ്ക്ക് ഉപേക്ഷിയ്ക്കുക, ഓൺലൈൻ വ്യാപാരം പരിപൂർണ്ണമായി നിർത്തലാക്കുക, ഇൻകം ടാക്സ് റീട്ടേൺ തുടങ്ങിയവ ആറു് മാസത്തേക്ക് നീട്ടിവെയ്ക്കുക, 2 ലക്ഷം രൂപ വരെ ഗ്യാരണ്ടി ഇല്ലാത്ത ഒരു കൊല്ലത്തെ മൊറട്ടോറിയം അടങ്ങിയ ബാങ്ക് ലോണുകൾ അനുവദിയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ എത്രയും വേഗം ക്രിയാത്മകമായി ഇടപ്പെടെണമെന്നും വ്യാപാരി- വ്യവസായി കോൺഗ്രസ്സ് ആവശ്യപ്പെട്ടു. ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കെ നടയിൽ ഗാന്ധി സ്മൃതി മണ്ഡപത്തിന് മുന്നിൽ നടത്തിയ “യാചനാ” സമരം കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് ഉൽഘാടനം ചെയ്തു. വ്യാപാരി വ്യവസായി കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് അബ്ബാസ് ഇരിങ്ങപ്പുറം അധ്യക്ഷനായി. തോംസൺ ചൊവ്വല്ലുർ, സുഭാഷ് കരുമത്തിൽ, ജോസഫ് മുതുവട്ടൂർ എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689