1470-490

കർഫ്യു കർശനമായി നടപ്പാക്കും

തൃശൂർ: ലോക്ക് ഡൗൺ നിയന്ത്രണത്തിന്റെ ഭാഗമായി രാത്രി ഒമ്പത് മുതൽ പുലർച്ചെ അഞ്ച് വരെ കർഫ്യു കർശനമായി നടപ്പാക്കും. അത്യാവശ്യമുളള കാര്യങ്ങൾക്ക് പോലീസ് സ്റ്റേഷനിൽ നിന്ന് പാസ് വാങ്ങിയാൽ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. പുലർച്ചെ അഞ്ചിനും രാത്രി ഒമ്പതിനുമിടയിൽ സ്വകാര്യവാഹനങ്ങളിൽ ജില്ലവിട്ട് യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. കാറുകളിൽ മുൻസീറ്റിൽ ഡ്രൈവറുൾപ്പെടെ രണ്ട് പേർക്ക് യാത്ര ചെയ്യാം. പിൻസീറ്റിലും രണ്ട് പേർക്ക് യാത്ര ചെയ്യാവുന്നതാണ്. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്കാണ് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാവുന്നത്. ഇത് കൂടാതെ ആരോഗ്യം, ഭക്ഷണവിതരണം, ശുചീകരണം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരൊഴികെ ആർക്കുംതന്നെ കണ്ടെയിൻമെന്റ് മേഖലയിലേക്കോ അവിടെനിന്ന് പുറത്തേയ്ക്കോ യാത്രചെയ്യാൻ അനുവാദമുണ്ടാകില്ല.

ബിസിനസ് ആവശ്യങ്ങൾക്കായി ഏത് മാർഗത്തിലൂടെയും കേരളത്തിലേക്ക് വരുന്നവർ ഏഴ് ദിവസത്തിനകം മടങ്ങുകയാണെങ്കിൽ ക്വാെൈറന്റൻ ആവശ്യമില്ല. എന്നാൽ സാമൂഹിക അകലം ഉൾപ്പെടെയുളള എല്ലാ സുരക്ഷാനിർദ്ദേശങ്ങളും അനുസരിച്ച് വേണം ഇവർ കേരളത്തിൽ കഴിയാൻ. അതേ സമയം വിവിധതരം യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കും മറ്റുമായി സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്നവർ ക്വാറന്റൈൻ പോകേണ്ടതില്ല.

ഇതിന് പുറമെ 65 വയസ്സിന് മുകളിലുളളവരും പത്ത് വയസ്സിന് താഴെയുളളവരും വീടുകളിൽ തന്നെ കഴിയുന്നുവെന്ന് വൊളന്റിയർമാരുടെ സഹായത്തോടെ ജനമൈത്രി പോലീസ് ഉറപ്പാക്കും. മെഡിക്കൽ ആവശ്യങ്ങൾക്ക് മാത്രമേ ഇക്കൂട്ടർക്ക് പുറത്ത് പോകാൻ അനുവാദമുളളൂ. ഗുരുതരമായ രോഗങ്ങളുളളവരും വീടുകളിൽ തന്നെ കഴിയേണ്ടതാണ്. ഏത് മാർഗ്ഗത്തിലൂടെയും കേരളത്തിൽ പ്രവേശിക്കുന്നവർ ഇ-ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996