1470-490

പ്രതിസന്ധി മാറുന്നു; ബിസിനസ് രംഗം പച്ചപിടിക്കുന്നു

അടച്ചുപൂട്ടല്‍മൂലമുള്ള പ്രതിസന്ധിയിൽനിന്ന്‌ കേരളം ഉൾപ്പെടെ അഞ്ച്‌ സംസ്ഥാനം കരകയറുന്നതായി പഠനം. മുംബൈയിലെ എലാരാ സെക്യൂരിറ്റീസിന്റെ പഠനറിപ്പോർട്ട്‌ പ്രകാരം കേരളം, തമിഴ്‌നാട്‌. കർണാടകം, ഹരിയാന, പഞ്ചാബ്‌ സംസ്ഥാനങ്ങൾ പ്രതിസന്ധിയിൽനിന്ന്‌ കരകയറാൻ തുടങ്ങി‌. രാജ്യത്തിന്റെ മൊത്ത ആഭ്യന്തരഉൽപ്പാദനത്തിന്റെ 27 ശതമാനം സംഭാവന ചെയ്യുന്ന സംസ്ഥാനങ്ങളുടെ പ്രകടനം രാജ്യത്തിന്‌ ആശ്വാസമാകും.
ഊർജഉപഭോഗം, ചരക്കുഗതാഗതം, ഗൂഗിൾ മൊബിലിറ്റി ഡാറ്റ, വിപണിയിലേക്ക്‌ കാർഷികോൽപ്പന്നങ്ങളുടെ തിരിച്ചുവരവ്‌ തുടങ്ങിയ സൂചികകൾ വിലയിരുത്തിയാണ്‌ സാമ്പത്തികവിദഗ്‌ധയായ ഗരിമാകപൂർ റിപ്പോർട്ട്‌ തയ്യാറാക്കിയത്.

വ്യാവസായിക സംസ്ഥാനങ്ങളായ മഹാരാഷ്ട്രയും ഗുജറാത്തും ഇപ്പോഴും പ്രതിസന്ധിയില്‍. പഞ്ചാബിലും ഹരിയാനയിലും കാർഷികമേഖലയുടെ തിരിച്ചുവരവിന്റെ ലക്ഷണമായി വൈദ്യുതി ഉപഭോ​ഗംകൂടി. ഗൂഗിൾ സെർച്ച്‌ ഡാറ്റ ഉപയോഗിച്ചുള്ള വിലയിരുത്തൽ മുഖേന ആളുകളുടെ വാങ്ങൽശേഷിയുള്ള വ്യത്യാസങ്ങളും പഠനം വിലയിരുത്തി.

എസി, വാക്വംക്ലീനർ, ബൈക്ക്‌, വാഷിങ് മെഷീൻ തുടങ്ങിയവയുടെ ഗുണമേൻമ അന്വേഷിച്ചുള്ള തെരച്ചിലാണ് അധികവും. അടച്ചുപൂട്ടൽ കാലയളവിൽ രോഗം, മരുന്നുകൾ, പലചരക്ക്‌ സാധനം, മദ്യഷോപ്പ് തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള തെരച്ചിലുകളാണ്‌ ഇന്റർനെറ്റിൽ കൂടുതലും നടന്നത്‌.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253