1470-490

ആദ്യമഴക്കു തന്നെ ബണ്ട് റോഡ് ഇടിഞ്ഞു

എളവള്ളി

ആദ്യമഴക്കു തന്നെ പണ്ടറക്കാട് പാലത്തിനു വടക്കുവശത്തുള്ള കൊച്ചിൻ ഫ്രോണ്ടിയർ തോടിൻ്റെ ബണ്ട് റോഡ് തകർന്നു.

കഴിഞ്ഞ വർഷം തോട് വൃത്തിയാക്കുന്നതിൻ്റെ ഭാഗമായി ബണ്ട് റോഡിന് ഇരുവശങ്ങളിലുള്ള കുറ്റിച്ചെടികളും പുല്ലുകളും ജെ.സി.ബി വെച്ച് കടയോടെ പിഴുതെടുക്കുകയും തുടർന്നു പെയ്ത മഴക്ക് റോഡ് തകരുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം താത്ക്കാലികമായി ബണ്ട് റോഡ് ശരിയാക്കിയിരുന്നെങ്കിലും രണ്ടു ദിവസമായി പെയ്ത മഴക്ക് വീണ്ടും തകരുകയായിരുന്നു.

ലക്ഷങ്ങൾ ചിലവാക്കി ചെയ്ത കയറു കൊണ്ടുള്ള ഭൂവസ്ത്രം തോടിൻ്റ ബലക്ഷയമുള്ള ഭാഗങ്ങളിൽ ചെയ്യാതെ ഒരിക്കലും തകരാത്ത സ്ഥലങ്ങളിലാണ് ചെയ്തിരിക്കുന്നതെന്ന ആക്ഷേപം നാട്ടുകർക്കിടയിലുണ്ട്.

കൂടാതെ ഫ്രോണ്ടിയർ തോട് പൂർണ്ണമായി വൃത്തിയാക്കാത്തത് വെള്ളപൊക്കത്തിനിടവരുത്തുമെന്ന് എളവള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പറഞ്ഞു.

മഴ എത്തിയിട്ടും പണ്ടറക്കാട് പാലത്തിനു തെക്ക് ഭാഗം ഇതു വരെയായും വൃത്തിയാക്കിയിട്ടില്ല. മണൽതിട്ടകളും, മരങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും മൂലം വെള്ളത്തിൻ്റെ ഒഴുക്ക് തടസ്സപ്പെടുകയും എളവള്ളി പഞ്ചായത്തിലെ നാലോളം വാർഡുകളിൽ വെള്ളം കയറാനും സാധ്യതയുണ്ട്. വേനൽക്കാലത്ത് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന തോടിൻ്റെ ശുചീകരണ പ്രവർത്തനം പണ്ടറക്കാട് പാലത്തിൻ്റെ വടക്ക് വശം മാത്രം ചെയ്ത് അവസാനിപ്പിച്ച രീതി കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകുകയില്ല. കൊറോണ മഹാമാരിയുടെ ഈ സമയത്ത് സാധാരണക്കാരായ ജനങ്ങളെ മുൻ വർഷങ്ങളെ പോലെ ക്യാമ്പിലേക്ക് പറഞ്ഞയക്കാൻ പറ്റുന്ന സാഹചര്യമല്ല നിലവിലുള്ളത്. കുന്ദംകുളത്തു നിന്ന് ആരംഭിക്കുന്ന തോടിൻ്റ ശുചീകരണം എല്ലാ പ്രദേശത്തും നടന്നപ്പോൾ എളവള്ളി പഞ്ചായത്തിൽ ഭാഗീകമായി മാത്രം നടത്തിയതുമൂലം പ്രവർത്തനം നടത്തിയ പ്രദേശത്തുള്ളവർക്കു പോലും അതിൻ്റെ ഫലം ഇല്ലാതെയായി.

ഇതുമായി ബന്ധപ്പെട്ട് അധികാരികൾക്ക് പരാതി നൽകിയതായി മണ്ഡലം പ്രസിഡൻ്റ് സി.ജെ സ്റ്റാൻലി, വർഗ്ഗീസ് മാനത്തിൽ, എ.ഡി സാജു, പി.ആർ പ്രേമൻ, ബാബു താമരപ്പിള്ളി, സുധൻ ബ്രഹ്മക്കുളം, കോയ പോക്കാക്കില്ലത്ത്, ടി.വി കൊച്ചുണ്ണി എന്നിവർ പറഞ്ഞു

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879