സംസ്ഥാനത്ത് 82 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു.

സംസ്ഥാനത്ത് 82 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു. 24 പേർ ഇന്ന് രോഗമുക്തരായതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.രോഗബാധിതരിൽ 53 വിദേശത്തു നിന്നും 19 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 5 പേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. 5 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്.
ഡൽഹിയിൽ കോവിഡ് ബാധിvv, ഒരു മലയാളി നഴ്സ് കൂടി മരിച്ചു. രഘുഭീർ നഗർ ആർജി ബ്ലോക്കിലെ രാജമ്മയാണ്(64)മരിച്ചത്.
ശിവാജി ആശുപത്രിയിൽ നഴ്സ് ആയിരുന്നു. കോട്ടയം കടുത്തുരുത്തി സ്വദേശിയാണ് ഇവർ.ഡൽഹിയിൽ കോവിഡ് ബാധിതയായി മരിക്കുന്ന രണ്ടാമത്തെ നഴ്സ് ആണ് രാജമ്മ.
വിദേശികൾക്ക് ഇന്ത്യയിലേക്ക് വരുന്നതിന് കോവിഡ് – 19ന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവു വരുത്തി കേന്ദ്ര സർക്കാർ. ബിസിനസുകാർ, ആരോഗ്യ സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്നവർ, മറ്റുമേഖലകളിലെ വിദഗ്ധർ എന്നിവർക്ക് ഇനി ഇന്ത്യയിലേക്ക് വരാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഓൺലൈൻ ക്ലാസ് ലഭിക്കാത്തതിൽ മനംനൊന്ത് മലപ്പുറത്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം വേദനിപ്പിക്കുന്നതെന്ന് ഹൈക്കോടതി. ദൗർഭാഗ്യകരമായ സംഭവമാണുണ്ടായത്. സൗജന്യ വിദ്യാഭ്യാസ അവകാശ നിയമം നിലനിൽക്കെയാണ് ഇത്തരമൊരു സംഭവമുണ്ടായതെന്നും ഹൈക്കോടതി പറഞ്ഞു.
കൊല്ലത്ത് സർവീസ് സഹകരണ ബാങ്കിൽ സ്ത്രീ ആത്മഹത്യ ചെയ്ത സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തുടർ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
പിറവം ഇലഞ്ഞിയിൽ ടോറസ് ലോറി ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു. അവർമ്മ കോരവേലിൽ അരുൺ രാജ് (29) ആണ് മരിച്ചത്. ഇലഞ്ഞി പെരുമ്പടവം റോഡിൽ സെന്റ് ഫിലോമിനാസ് സ്‌കൂളിന് സമീപം വച്ച് ഇന്ന് ഉച്ചയ്ക്ക് 12നാണ് അപകടം നടന്നത്.’
ഓൺലൈൻ അധ്യാപികമാരെ അവഹേളിക്കുന്ന തരത്തിൽ പ്രചരണങ്ങൾ നടത്തിയ വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിനെ കണ്ടെത്തി. മലപ്പുറം സ്വദേശിയായ പതിനാറുകാരനാണ് ഗ്രൂപ്പ് അഡ്മിൻ.
വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. കേസിൽ ഇതുവരെ അഡ്മിൻ ഉൾപ്പെടെ ആറു പേരെ തിരിച്ചറിഞ്ഞതായി സൈബർ ക്രൈം പൊലീസ് പറഞ്ഞു. അന്വേഷണം തുടങ്ങിയതോടെ വിദ്യാർത്ഥികൾ തെളിവുകൾ നശിപ്പിച്ചുവെന്ന് പോലീസ് പറയുന്നു. വാട്‌സപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയിലാണ് അധ്യാപികമാർക്കെതിരായ സന്ദേശങ്ങൾ പ്രചരിപ്പിച്ചത്.
കൈറ്റ് വിക്ടേഴ്‌സ് ചാനൽവഴി സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്‌ബെൽ’ ക്ലാസുകൾ മുഴുവൻ കുട്ടികൾക്കും കാണാൻ ക്രമീകരണമൊരുക്കാൻ ഹൈടെക് സ്‌കൂൾ – ഹൈടെക് ലാബ് പദ്ധതികളുടെ ഭാഗമായി സ്‌കൂളുകളിൽ വിന്യസിച്ച ഐടി ഉപകരണങ്ങൾ പ്രയോജനപ്പെടുത്താൻ അനുമതി നൽകി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സർക്കുലർ പുറത്തിറക്കി.
Comments are closed.