1470-490

ലോക ക്ഷീരദിനം ആചരിച്ചു


പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വിവിധ ക്ഷീര സംഘങ്ങളിലും ലോക ക്ഷീരദിനം ആചരിച്ചു. പതാക ഉയർത്തൽ, ക്ഷീര കർഷകർക്ക് പച്ചക്കറി തൈ വിതരണം എന്നിവയും നടത്തി. പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ വൃക്ഷത്തൈ നട്ട് പ്രസിഡന്റ് സി വി കുര്യാക്കോസ് ് ക്ഷീരദിനം ഉദ്ഘാടനം ചെയ്തു. ക്ഷീരവികസന ഓഫീസർ ടി വി മഞ്ജു പതാക ഉയർത്തി. വൈസ് പ്രസിഡന്റ് ഷീബ ഗിരീഷ്, ബ്ലോക്ക് പഞ്ചായത്തംഗം സുമ ഹരി, കൃഷി അസി. ഡയറക്ടർ പി ഉണ്ണി രാജൻ, ഡയറി ഫാം ഇൻസ്ട്രക്ടർ സുഷമ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി എം ലൈല എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689