ലോറിയുടെ മുകളിലേക്ക് മരം വീണു.

ഓടിക്കൊടിരുന്ന ലോറിയുടെ മുകളിലേക്ക് മരം വീണു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചൗക്ക എലിഞ്ഞിപ്രയില്‍ വെച്ച് ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മേച്ചേരി തോമാസിന്റെയാണ് ലോറി. അദ്ദേഹം തന്നെ ഓടിച്ച് വരുന്നതിനിടയിലായിരുന്നു അപകടം. മരം വീണ് വാഹന ഗതാഗതം തടസപ്പെട്ടത്തിനെ തുടര്‍ന്ന് ചാലക്കുടിയില്‍ നിന്ന് ഫയര്‍ ഫോഴ്സെത്തി മരം മുറിച്ച് മാറ്റിയ ശേഷമാണ് വാഹന ഗതാഗതം പുനരാരംഭിച്ചത്. സ്റ്റേഷന് ഓഫീസര്‍ സി. ഒ. ജോയിയുടെ നേതൃത്വത്തിലാണ് മരം മെഷീന് വെച്ച് മുറിച്ച് മാറ്റിയത്.

Comments are closed.