1470-490

ആത്മഹത്യയ്ക്ക് കാരണം ഓൺലൈൻ ക്ലാസിൽ പങ്കുചേരാൻ പറ്റാത്ത വിഷമം

മലപ്പുറം:വളാഞ്ചേരിക്കടുത്ത് ഇരിമ്പിളിയത്ത് ഒൻപതാം ക്ലാസ്സ് വിദ്യാർഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തത് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാലെന്ന് മാതാപിതാക്കൾ. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ പറ്റാത്തതിന്‍റെ വിഷമം മകൾ പങ്കുവെച്ചിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ കുളത്തിങ്ങൽ വീട്ടിൽ ബാലകൃഷ്ണൻ – ഷീബ ദമ്പതികളുടെ മകൾ ദേവിക (14 ) യെയാണ് ഇന്നലെ തീകൊളുത്തി മരിച്ചത്. ഇന്നലെ വൈകിട്ടാണ് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്. പണം ഇല്ലാത്തതിനാൽ കേടായ ടിവി നന്നാക്കാൻ കഴിയാഞ്ഞതും സ്‍മാര്‍ട്ട് ഫോൺ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളർത്തിയിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞു.കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടര്‍ന്ന് പണിക്കുപോകാൻ കഴിഞ്ഞിരുന്നില്ല. പഠിക്കാൻ മിടുക്കിയായിരുന്ന ദേവിക പഠനം തടസപെടുമോയെന്ന് ആശങ്കപെട്ടിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253