1470-490

കുത്തിയിരിപ്പ് സമരം നടത്തി

കോട്ടക്കൽ: ഇരിമ്പിളിയം ഗവൺമെന്റ് ഹയർ സെക്കണ്ടറി പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണത്തിന് കാരണമായ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ മലപ്പുറം ഡി.ഡി ഓഫീസിലേക്ക് മാർച്ച് നടത്തിയ എം.എസ്.എഫ് നേതാക്കളെയും, പ്രവർത്തകരെയും ക്രൂരമായി മർദ്ധിച്ച പോലീസ് നടപടിക്കെതിരെ കോട്ടക്കൽ മുൻസിപ്പൽ എ എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടക്കൽ ലീഗ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ചെങ്കുവെട്ടി നാഷണൽ ഹൈവെയിൽ കുത്തിയിരിപ്പ് സമരം നടത്തി. എം എസ് എഫ് കോട്ടക്കൽ മണ്ഡലം ജനറൽ സെക്രട്ടറി കെ മബ്റൂഖ്, മുൻസിപ്പൽ ജനറൽ സെക്രട്ടറി ഷിബിലി കാവതിക്കളം ഭാരവാഹികളായ പി ടി ഷഫീഖ് മുനവ്വർ ആലിൻചുവട് സിറാജുദ്ധീൻ, ആഷിഖ് തുടങ്ങയിവർ നേതൃത്വം നൽകി.

Comments are closed.