എസ്.എസ്.എല്‍.സി ഐ.ടി പരീക്ഷ

മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകള്‍ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്ത 2020 മാര്‍ച്ച് എസ്.എസ്.എല്‍.സി പരീക്ഷ പ്രൈവറ്റ് വിഭാഗമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും റഗുലര്‍ വിഭാഗത്തിലെ എ.ആര്.സി, സി.സി.സി വിഭാഗത്തിലു ള്ളവര്ക്കുമുള്ള ഓള്‍ഡ് സ്കീം ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മലപ്പുറം എം.എം.ഇ.ടി ഹൈസ്കൂളിലും 2020 വര്‍ഷത്തെ എസ്.എസ്.എല്‍.സി ഐ.ടി പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നിട്ടുള്ള സ്കൂള്‍ ഗോയിങ് വിഭാഗം പരീക്ഷാര്‍ഥികളുടെ പരീക്ഷ മലപ്പുറം സെന്റ്് ജമ്മാസ് ഗേള്‍സ് ഹൈസ്കൂളിലും ജൂണ്‍ എട്ടിന് രാവിലെ 10ന് നടത്തുമെന്ന് ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 2020 എസ്.എസ്.എല്‍.സി പ്രൈവറ്റ് വിഭാഗമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും റഗുലര്‍ എ.ആര്.സി, സി.സി.സി വിഭാഗത്തിലുള്ളവര്‍ക്കുമുള്ള ഓള്‍ഡ് സ്കീം ഐ.ടി പരീക്ഷ തിരൂര്‍ ഗവ.ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും 2020 വര്‍ഷത്തെ എസ്.എസ്.എല്‍.സി ഐ.ടി പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാത്ത സ്കൂള്‍ ഗോയിങ് വിഭാഗം പരീക്ഷാര്‍ഥികള്‍ക്ക് (എസ്.ജി.സി – ആര്.എ.സി) ആലത്തിയൂര്‍ കെ.എച്ച്. എം.എച്ച്.എസ്.എസില്‍ ജൂണ്‍ എട്ടിന് നടക്കും. വിദ്യാര്‍ഥികള്‍ ഹാള്‍ടിക്കറ്റ് സഹിതം പ്രധാനാധ്യാപകരുമായി ബന്ധപ്പെടണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
Comments are closed.