1470-490

പൊലീസ് സേനയെ മധുരം നൽകി ആദരിക്കും

ബേക്കേഴ്സ് അസോസിയേഷൻ നഴ്സസ് ദിനത്തിൽ മാലാഖമാർക്ക് മധുരം നൽകിയപ്പോൾ ( ഫയൽ

കൊയിലാണ്ടി: കോവിഡ് വ്യാപന കാലത്ത് ബേക്കേഴ്സ് അസോസിയേഷൻ സംസ്ഥാന തലത്തിൽ നടത്തിവരുന്ന പരിപാടികളുടെ ഭാഗമായി പോലീസ് സേനയെ ആദരിക്കും.
ജൂൺ 3ന് ബുധനാഴ്ച കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ബേക്കേഴ്സ് അസോസിയേഷൻ പ്രതിനിധികൾ എത്തി പോലീസ് സേനയെ അനുമോദിക്കുകയും മധുര സത്ക്കാരം നടത്തുകയും ചെയ്യും.
ബേക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ലോക
നഴ്സഴ്സ് ദിനത്തോടനുബന്ധിച്ച് കേരളത്തിലെ എല്ലാ സർകാശുപത്രികളിലെയും നഴ്സുമാരെ ആദരിച്ചിരുന്നു. കോവിഡ് കാലത്ത് സ്വന്തം ആരോഗ്യം പോലും അവഗണിച്ചു കൊണ്ട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുന്ന പോലീസ് സേനാഗംങ്ങൾ ആദരവ് അർഹിക്കുന്നുവെന്ന സംസ്ഥാന കമ്മിററിയുടെ വിലയിരുത്തലിന്റെ ഭാഗമായാണ് മധുര സൽക്കാരം.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206