1470-490

മലപ്പുറത്ത് അടുത്ത മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴ

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതിന്റെ ഭാഗമായി ജില്ലയില്‍ മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യത.  ജൂണ്‍ മൂന്ന്, നാല്, ആറ് തീയതികളില്‍ കേന്ദ്ര കലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണം. പ്രളയ സാധ്യതയുള്ള  പ്രദേശങ്ങളിലും ഉരുള്‍പൊട്ടല്‍/ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവര്‍ പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന  ഒരു എമെര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കുവാന്‍  തയ്യാറാവുകയും വേണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253