മലപ്പുറത്ത് 15 പേർക്ക് കോവിഡ് സ്ഥീകരിച്ചു

മലപ്പുറം ജില്ലയില്‍ 15 പേര്‍ക്ക് കൂടി ഇന്ന് (ജൂണ്‍ രണ്ട്) കോവിഡ് 19 സ്ഥിരീകരിച്ചു. കുവൈത്തില്‍ നിന്ന് കണ്ണൂര്‍ വഴി മെയ് 20 ന് മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലെത്തിയ പോരൂര്‍ ചാത്തങ്ങോട്ടുപുറം സ്വദേശിനിയായ ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞ്, മെയ് 23 ന് ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രത്യേക വിമാനത്തില്‍ തിരിച്ചെത്തിയ കാലടി നരിപ്പറമ്പ് സ്വദേശിയായ 46 കാരന്, അബുദബിയില്‍ നിന്ന് കൊച്ചി വഴി മെയ് 19 ന് വീട്ടിലെത്തിയ വേങ്ങര കണ്ണാട്ടിപ്പടി സ്വദേശിനി ഗര്‍ഭിണിയായ 26 കാരി, മെയ് 20 ന് റിയാദില്‍ നിന്ന് കണ്ണൂരിലേക്കുള്ള പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിയ ആനക്കയം മുട്ടിപ്പാലം സ്വദേശി 36 കാരന്, മെയ് 19 ന് കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്കുളള പ്രത്യേക വിമാനത്തില്‍ നാട്ടിലേക്ക് വന്ന പുളിക്കല്‍ ഒളവട്ടൂര്‍ സ്വദേശി 54 കാരന്, മെയ് 27 ന് ദുബായില്‍ നിന്ന് കരിപ്പൂരിലേക്കുള്ള പ്രത്യേക വിമാനത്തിലെത്തിയ തലക്കാട് പുല്ലൂര്‍ സ്വദേശി 68 കാരന്, അഹമ്മദാബാദില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ മെയ് 14 ന് എത്തിയ കുറ്റിപ്പുറം നടുവട്ടം കൊളത്തോള്‍ സ്വദേശി 43 കാരന്, ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക തീവണ്ടിയില്‍ മെയ് 22 ന് കോഴിക്കോട് വഴി വീട്ടിലെത്തിയ പുളിക്കല്‍ വലിയപറമ്പ് സ്വദേശി 30 വയസുകാരന്, ചെന്നൈയില്‍ നിന്ന് സ്വകാര്യ വാഹനത്തില്‍ മെയ് 24 ന് തിരിച്ചെത്തിയ വെട്ടം പറവണ്ണ സ്വദേശി 64 കാരന്, മുംബൈയില്‍ നിന്ന് പ്രത്യേക തീവണ്ടിയില്‍ മെയ് 18 ന് വീട്ടിലെത്തിയ വള്ളിക്കുന്ന് കടലുണ്ടിനഗരം സ്വദേശിനി 38 വയസുകാരി, മുംബൈ അന്ധേരിയില്‍ നിന്ന് സ്വകാര്യ ബസില്‍ മെയ് 21 ന് വീട്ടിലെത്തിയ തിരൂരങ്ങാടി പണ്ടാരങ്ങാടി വടക്കേ മമ്പുറം സ്വദേശി 43 കാരന്, ഗൂഡല്ലൂരില്‍ നിന്ന് കാല്‍നടയായി മെയ് 25 ന് മഞ്ചേരിയിലെത്തിയ ഗൂഡല്ലൂര്‍ ധര്‍മ്മഗിരി സ്വദേശി 40 കാരന്, മൂത്തേടം നമ്പൂരിപ്പൊട്ടി നെല്ലിക്കുത്ത് സ്വദേശി 70 വയസുകാരന്, ചെമ്മാട് താമസിക്കുന്ന പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി 35 കാരന്, മഞ്ചേരി ചെരണിയില്‍ താമസിക്കുന്ന അസം സ്വദേശി 22 കാരന് എന്നിവര്‍ക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം. എന്‍.എം. മെഹറലി അറിയിച്ചു. ഇവരെല്ലാം കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്.
Comments are closed.