1470-490

കെ.കെ. കേശവൻ അനുസ്മരണം

കണ്ടാണശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡണ്ടും, സി.പി.ഐ.എമ്മിന്റെ സമുന്നത നേതാവുമായിരുന്ന കെ.കെ. കേശവന്റെ ഒമ്പതാം ചരമവാർഷികാചരണം വിപുലമായ പരിപാടികളോടെ ആചരിച്ചു. കണ്ടാണശ്ശേരി, മറ്റം ലോക്കൽ കമ്മിറ്റികൾക്ക് കീഴിലുള്ള ബ്രാഞ്ചുകളിൽ പ്രഭാതഭേരിയും പതാക ഉയർത്തലും നടന്നു. കണ്ടാണശ്ശേരിയിൽ കെ.കെ. കേശവന്റെ നാമധേയത്തിലുള്ള . ലോക്കൽ കമ്മിറ്റി ഓഫീസിൽ സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ബേബി ജോൺ മാസ്റ്റർ പതാക ഉയർത്തി. കുന്നംകുളം ഏരിയാ സെക്രട്ടറി എം.എൻ. സത്യൻ അധ്യക്ഷനായി. സുഭിക്ഷ പദ്ധതിയുടെ ഭാഗമായി ലോക്കൽ കമ്മിറ്റി ഓഫീസ് അങ്കണത്തിൽ ബേബി ജോൺ മാവിൻ തൈ നട്ടു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ബാബു എം പാലിശ്ശേരി ആശ പ്രവർത്തകർക്കുള്ള സാനിറ്റൈസറിന്റെ വിതരണോദ്ഘാടനവും , കർഷക തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ടി.കെ.വാസു സുഭിക്ഷ പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി തൈ വിതരണവും നിർവ്വഹിച്ചു. മഹിള അസോസിയേഷൻ ജില്ലാ സെക്രട്ടറി ഉഷ പ്രഭു കുമാർ, കർഷക സംഘം ഏരിയാ സെക്രട്ടറി കെ. കൊച്ചനിയൻ, കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി. പ്രമോദ്, സി.പി.എം ലോക്കൽ സെക്രട്ടറി എം.പി. സജീപ് എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങൾ, വർഗ്ഗ-ബഹുജന സംഘടന നേതാക്കൾ, പാർട്ടി പ്രവർത്തകർ തുടങ്ങിയവർ ചരമ വാർഷികാചരണ ചടങ്ങിൽ പങ്കെടുത്തു. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ചായിരുന്ന ചടങ്ങ് സംഘടിപ്പിച്ചത്

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098