1470-490

ഉദാരമതികളുടെ സഹായം തേടുന്നു.

കൊടകര .കരൾരോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ യുവാവ് ഉദാരമതികളുടെ സഹായം തേടുന്നു. കൊടകര കുഴിക്കാണിക്കാണി കൊട്ടേക്കാട്ടുകാരൻ ഡെയ്സൺ എന്ന 47 കാരനാണ് കരൾ രോഗം മൂലം ഗുരുതരാവസ്ഥയിലായിട്ടുള്ളത്. കരൾ മാറ്റ ശസ്ത്രിയ മാത്രമാണ് പ്രതിവിധിയായി വിദഗ്ധ ഡോക്ടർമാർ നിശ്ചയിച്ചിട്ടുള്ളത്. 35 ലക്ഷം രൂപയാണ് ഇതിന് ചിലവ് പ്രതീക്ഷിക്കുന്നത്. ഒ പോസിറ്റീവ് ഗ്രൂപ്പിലുള്ള കരൾ സുമനസ്സുകളിൽ നിന്ന് ദാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. ഭാര്യയും പറക്കമുറ്റാത്ത നാല് പെൺമക്കളും അമ്മയുമടങ്ങുന്നതാണ് ഡെയ്സന്റെ കുടുംബം. ഡെയ്സണാണ് ഈ കുടുംബത്തിന്റെ ഏക അത്താണി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.പ്രസാദൻ ചെയർമാനും വൈസ് പ്രസിഡൻറ് കെ.എസ്.സുധ കൺവീനറുമായി ഡെയ്സൺ ചികിത്സാ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്. ഫാ.ജോസ് വെതമറ്റിൽ, ഷൈൻ മുണ്ടയ്ക്കൽ, കെ.എ.മുരളി എന്നിവർ രക്ഷാധികാരികളാണ്. ഉദാരമതികളുടെ അകമഴിഞ്ഞ സഹകരണമുണ്ടാകണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ.പ്രസാദൻ, ജോർജ് കൊട്ടേക്കാട്ടുകാരൻ, അനിമേഷ് സേവ്യർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഫെഡറല്‍ ബാങ്കിന്‍റെ കൊടകര ബ്രാഞ്ചില്‍ അക്കൗ?് ആരംഭിച്ചു.
അക്കൗണ്ട് നമ്പര്‍ : 17070100060031
ഐ എഫ് എസ് സി കോഡ് : FDRL0001707
വിലാസം : M/s Daison Chikilsa Nidhi
Kottekkaattukaran House, Kodakara.
Thrissur. Pin: 680 684
Phone: 9746008762

നല്ല മനസുകളുടെ സഹായങ്ങളും പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥിക്കുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689