1470-490

അശാസ്ത്രീയമായ ഓവുചാൽ നിർമ്മാണം: ടൗൺ വെള്ളത്തിൽ മുങ്ങി

അശാസ്ത്രീയമായ ഓവുചാൽ നിർമ്മാണം ; കനത്ത മഴയിൽ കൊല്ലം ടൗൺ വെള്ളത്തിൽ മുങ്ങി

കൊയിലാണ്ടി: മഴ കനത്തതോടെ കൊല്ലം ടൗണിലെ പല കടകളിലും വെള്ളം കയറി നിറഞ്ഞൊഴുകി. മണ്ണും മാലിന്യങ്ങളും നിറഞ്ഞ് ഓവുചാലുകൾ അടഞ്ഞുകിടക്കുന്നതാണ് ദുരിതമായത്.വടക്കുഭാഗം ഉയർന്നും തെക്കുഭാഗം താഴ്ന്നും കിടക്കുന്ന രീതിയിൽ അശാസ്ത്രീയമായി ഓവുചാൽ നിർമ്മിച്ചതുകാരണം വേനൽക്കാലത്തുപോലും വെള്ളം കെട്ടിനിന്ന് കൊതുകുകൾ പെരുകുന്ന അവസ്ഥയാണുള്ളത്.മഴക്കാലത്തിനു മുമ്പ് നഗരസഭ കഴിഞ്ഞ വർഷങ്ങളിലെല്ലാം അഴുക്കുചാലുകൾ ശുചീകരിച്ചിരുന്നു. ഇത്തവണ മഴപെയ്തിട്ടും പതിവ് ശുചീകരണ പ്രവൃത്തികൾ നടന്നില്ല. കൊല്ലം മത്സ്യമാർക്കറ്റിൻ്റെ സ്ഥിതിയും ദയനീയമാണ്.സ്ഥലം വാങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും കെട്ടിടം പണിത് മാർക്കറ്റ് മാറ്റാനുള്ള നടപടികൾ ഉദ്ഘാടനത്തിൽ മാത്രം ഒതുങ്ങി. വികസനം പലപ്പോഴും കൊയിലാണ്ടി ടൗണിനെ ചുറ്റിപ്പറ്റിയേ നടക്കുന്നുള്ളൂവെന്ന് പരക്കെ ആക്ഷേപമുയർന്നിരുന്നു. കൊല്ലം ടൗണിലെ വെള്ളം ഒഴുകിയെത്തുന്നത് ഊരുചുറ്റൽ റോഡിൻ്റെ ഇരുവശങ്ങളിലുമുള്ള ഓടകളിലേക്കാണ്.ഇവയും ഏറെ വൃത്തിഹീനമാണ്.റോഡാകട്ടെ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. എത്രയും പെട്ടെന്ന് അഴുക്കുചാലുകളുടേയും റോഡിന്റെ യും പരിതാപകരമായ അവസ്ഥ പരിഹരിക്കാൻ ആവശ്യമായ നടപടികൾ നഗരസഭയുടെ ഭാഗത്തു നിന്നുണ്ടാവണമെന്ന് യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡണ്ട് തൻ ഹീർ കൊല്ലം ആവശ്യപ്പെട്ടു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879